ശ്രീലങ്കന്‍ യുവതിയായ ശശികലയേയും കൊണ്ട് പൊലീസ് പതിനെട്ടാംപടി കയറ്റി ദര്‍ശനം നടത്തിയത് അതീവരഹസ്യമായി, മാധ്യമങ്ങളുടെയും പ്രതിഷേധക്കാരുടെയും കണ്ണ് വെട്ടിച്ച് നടത്തിയ ആ ഓപ്പറേഷന്‍ ദര്‍ശന്‍ ഇങ്ങനെ...

കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് ശബരിമല കര്‍മസമിതിയും ബി.ജെ.പിയും ഹര്‍ത്താല്‍ നടത്തിയപ്പോള്‍ പൊലീസ് അതീവരഹസ്യമായി മറ്റൊരു യുവതിയെയും കൊണ്ട് ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി ശശികല എന്ന ശ്രീലങ്കന്‍ യുവതിയെ ഓപ്പറേഷന്‍ ദര്‍ശന്‍ എന്ന തന്ത്രപരമായ നീക്കത്തിലൂടെയാണ് നട അടയ്ക്കുന്നതിന് തൊട്ട് മുന്‍പ് ശ്രീകോവിലില്‍ എത്തിച്ചതും അവിടെ നിന്ന് സുരക്ഷിതമായി പമ്പയിലെത്തിച്ചതും. ഭക്തരാരും പ്രതിഷേധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും മറ്റും സന്നിധാനത്ത് ഉണ്ടായിരുന്നെങ്കിലും അവരാരും ഇതൊന്നും അറിഞ്ഞില്ല.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശശികലയും ഭര്‍ത്താവ് ശരവണമാരനും മകനും പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവര്‍ വെര്‍ച്വല്‍ ക്യൂ നേരത്തെ ബുക്ക് ചെയ്തിരുന്നു. തന്റെ പാസ്‌പോര്‍ട്ടിന്റെ കോപ്പി കണ്‍ട്രോള്‍ റൂമില്‍ നല്‍കി. തുടര്‍ന്ന് മകനും ഭര്‍്തതാവിനും ഒപ്പം സന്നിധാനത്തേക്ക് പോയി. പൊലീസ് അയ്യപ്പവേഷത്തില്‍ കൂടെയുണ്ടായിരുന്നു. മരക്കൂട്ടത്ത് വെച്ച് അച്ഛനും മകനും ശശികലയുമായി പിരിഞ്ഞു. ശശികലയുമായി പൊലീസ് രഹസ്യമായി സന്നിധാനത്തേക്ക് നീങ്ങി. അവിടെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും ജനം ടിവിക്കാരും ഉണ്ടായിരുന്നു. ജനം ടിവി സംഘത്തെ കണ്ട രണ്ട് പൊലീസുകാര്‍ ഓടിയപ്പോള്‍ ചാനല്‍ സംഘം അവര്‍ക്ക് പിന്നാലെ പാഞ്ഞു. ഈ സമയം നോക്കി പൊലീസ് ശശികലയേയും കൊണ്ട് പതിനെട്ടാംപടി കയറുകയായിരുന്നു.
ശശികല ദര്‍ശനം നടത്തിയ ദൃശ്യങ്ങള്‍ പൊലീസ് തന്നെ പുറത്ത് വിടുകയും ചെയ്തു. ശബരിമല ശ്രീകോവിലിനുള്ളില്‍ പൊലീസ് സ്ഥാപിച്ച 19ാം നമ്പര്‍ ക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. അതില്‍ ശശികല ദര്‍ശനം നടത്തുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങളുണ്ട്. ദര്‍ശനത്തിന് ശേഷം സന്നിധാനത്തെത്തിയ ശശികല ഭര്‍ത്താവിനും മകനും ഒപ്പം ചേര്‍ന്നു. അതിന് ശേഷം മലയിറങ്ങുകയും ചെയ്തു. ഇവര്‍ മല കയറിയത് മുതല്‍ മാധ്യമങ്ങളുണ്ടായിരുന്നെങ്കിലും മരക്കൂട്ടത്ത് വെച്ച് മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാന്‍ പൊലീസിനായി. പൊലീസില്‍ നിന്ന് വിവരങ്ങള്‍ ചോരാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തിയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
https://www.facebook.com/Malayalivartha
























