ഇതാണ് ഇവരെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത്: രാഷ്ട്രീയ പാര്‍ട്ടികളേയും നേതാക്കളെയും വിമര്‍ശിച്ച് മുരളി ഗോപി

കേരളത്തില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ക്കെതിരെയും രാഷ്ട്രീയ ചേരിതിരിവുകള്‍ക്കെതിരെയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ പരിഹാസം. 'കേരളത്തില്‍ ഇപ്പോള്‍ തമ്മിലടിക്കുന്ന രണ്ടു പക്ഷങ്ങളും, ഒരേ സ്വരത്തില്‍, അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് ഇതാണ്' എന്ന കുറിപ്പോടെ തെലുങ്ക് നടന്‍ ബാലയ്യയുടെ സിനിമയിലെ ഒരു രംഗമാണ് മുരളി ഗോപി സമൂഹമാധ്യമത്തില്‍ പങ്കു വച്ചിരിക്കുന്നത്. ഈ രംഗം കാണുന്നവര്‍ക്ക് അതിലെ പരിഹാസം വളരെ എളുപ്പം മനസ്സിലാകുകയും ചെയ്യും.
ഇതു കൂടാതെ രാഷ്ട്രീയത്തെ വിമര്‍ശിച്ചും രാഷ്ട്രീയക്കാര്‍ക്കൊപ്പമുള്ള പൊതുജനത്തെ കളിയാക്കിയുമൊക്കെ മുരളി ഗോപി വിവിധ പോസ്റ്റുകള്‍ സമൂഹമാധ്യമത്തില്‍ ഇട്ടിട്ടുണ്ട്. നേരത്തെയും മുരളി രാഷ്ട്രീയപ്പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പുറത്തിറങ്ങുന്ന 'ബയോപ്പിക്' പ്രതിഭാസത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മുരളിയിട്ട പോസ്റ്റും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഇന്നലെ അജു വര്‍ഗീസും ഇതേ വിഷയങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രതികരണം നടത്തിയിരുന്നു. കാലാപാനി സിനിമയിലെ ഒരു രംഗം പങ്കു വച്ചായിരുന്നു അജുവിന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha
























