കോട്ടയം പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി പങ്കെടുത്ത എസ്.പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ലാത്തിവീശി

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. കോട്ടയം പള്ളിയില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ തുടര്‍ന്ന് ലാത്തി വീശുകയായിരുന്നു.
https://www.facebook.com/Malayalivartha
























