പട്ടാളം മാർക്കറ്റിൽ വൻ തീപിടിത്തം; മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു; തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

തൃശൂർ നഗരത്തിലെ പട്ടാളം മാർക്കറ്റിൽ വൻ തീപിടിത്തം. മൂന്നു കടകൾ പൂർണമായും കത്തി നശിച്ചു. പഴയ വാഹനഭാഗങ്ങൾ വിൽക്കുന്ന മാർക്കറ്റിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.
ഇവിടെ 120 കടകളാണ് ഉള്ളത്. മറ്റു കടകളിലേക്കും തീ ആളിപ്പടരുകയാണ്. അഗ്നിശമനസേനയെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തീ നിയന്ത്രണ വിധേയമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വാഹനങ്ങളുടെ ടയറുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് തീ പിടിച്ച് കത്തുന്നത്. വാഹനങ്ങളിൽ പെട്രോൾ ഉള്ളതും തീ ആളിപ്പടരാൻ ഇടയാക്കിയിട്ടുണ്ട്.
സമീപത്തുകൂടി പോകുന്ന വൈദ്യുതികമ്പിയിൽനിന്ന് തീപ്പൊരിവീണ് മാലിന്യത്തിനു തീപിടിച്ചാണ് കടകളിലേക്ക് പടർന്നത്. പോലീസ് സ്ഥലത്തെത്തി ഇവിടെനിന്നും ആളുകളെ മാറ്റി. മാർക്കറ്റിനു സമീപത്ത് സ്വകാര്യ ബസ് സ്റ്റാൻഡ് ഉള്ളതിനാൽ വലിയ ജാഗ്രതയാണ് പോലീസ് പുലർത്തുന്നത്.
https://www.facebook.com/Malayalivartha























