മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമങ്ങളില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. രണ്ട് ദിവസമായി 45 മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായി.
തുലാമാസ പൂജക്ക് നിലക്കലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളില്‍ പോലീസ് നടപടി ഇഴയുകയാണെന്നും അത് കൊണ്ടാണ് സംഘടിത അക്രമങ്ങള്‍ തുടരുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























