അയ്യപ്പവേഷത്തിലെത്തിയ മോഷ്ടാവ് നിലയ്ക്കലില്‍ പോലീസ് പിടിയില്‍... കുട്ടികളോടൊപ്പം വന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മോഷണം

നിലയ്ക്കലില്‍ അയ്യപ്പവേഷത്തിലെത്തിയ മോഷ്ടാവ് പോലീസ് പിടിയിലായി. തമിഴ്‌നാട് ദിണ്ടിഗല്‍ നടുവത്തൂര്‍ പളനിസ്വാമി (39 )യാണ് മോഷണത്തിനിടയില്‍ നിലയ്ക്കലില്‍ നിന്ന് പോലീസ് പിടിയിലായത്. 2004 മുതല്‍ ഇയാള്‍ പലപ്രാവശ്യം സന്നിധാനത്തും പമ്പയിലും സമാന കേസുകളില്‍ പോലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇയാളെയും കൂട്ടാളികളായ മൂന്നുപേരെയും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് കുട്ടികളടക്കം വന്ന് പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് മോഷണം നടത്തിയത്.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തിരക്കിനിടയില്‍ കടന്നുകൂടി വിലപിടിപ്പുള്ള വസ്തുക്കളും പണവും അപഹരിക്കുകയാണ് ഇവരുടെ പ്രധാന രീതി.
https://www.facebook.com/Malayalivartha
























