സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുംവഴി കാറുകളിലെത്തിയ ആര്‍എസ്എസ് സംഘം വളഞ്ഞിട്ട് വെട്ടി... കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

വെള്ളിയാഴ്ച രാത്രി പത്തോടെ പെരുമ്പറമ്പിലെ സജീവന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവുമ്പോഴാണ് കാറുകളിലെത്തിയ ആര്‍എസ്എസ് സംഘം വളഞ്ഞിട്ട് വെട്ടിയത്. കാലുകള്‍ക്കും തലക്കും ശരീരത്തില്‍ പലേടത്തും വെട്ടേറ്റു.
ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു. കണ്ണൂരിലെ ഇരിട്ടിയിലാണ് സംഭവം. പെരുമ്പറമ്പിലെ വി കെ വിശാഖിനെ(28)യാണ് ആക്രമിച്ചത്. കണ്ണൂര്‍ എകെജി ആശുപ്ത്രിയില്‍ വിശാഖിനെ പ്രവേശിപ്പിക്കുകയും പിന്നീട് വിശാഖിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വിശാഖിന്റെ വയറില്‍ ആഴത്തിലുള്ള മുറിവുണ്ട്.
https://www.facebook.com/Malayalivartha
























