Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാർഷിക അവധിക്ക് പുതിയ മാനദണ്ഡങ്ങൾ വരുത്തി യൂ എ ഇ; വിശദാംശങ്ങൾ ഇപ്രകാരം

05 JANUARY 2019 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ജീവനക്കാരുടെ വാർഷിക അവധിക്ക് പുതിയ മാനദണ്ഡങ്ങൾ വരുത്തി യൂ എ ഇ. ഇനി മുതൽ ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ചായിരിക്കും അവധി അനുവദിക്കുന്നത്. ഗ്രേഡ് കണക്കാക്കി 18 മുതല്‍ പരമാവധി 30 ദിവസമായിരിക്കും ശമ്പളത്തോടെ അവധി ലഭിക്കുന്നത്.

ജോലിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നിയമപ്രകാരം വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. ജീവനക്കാരുടെ ഗ്രേഡ് 12ന് മുകളിലാണെങ്കില്‍ 30 ദിവസത്തെ അവധിയും ലഭിക്കും. നാല് മുതല്‍ 11 വരെ ഗ്രേഡുകളുള്ളവര്‍ക്ക് 25 ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. മൂന്ന് വരെ ഗ്രേഡുകളുള്ളവര്‍ക്ക് 18 ദിവസമേ അവധി ലഭിക്കൂ. ജോലി മതിയാക്കി പോകുന്നവര്‍ക്ക് അതുവരെ ജോലി ചെയ്ത ദിവസങ്ങള്‍ കണക്കാക്കി ആനുപാതികമായി അവധി ദിവസങ്ങള്‍ അനുവദിക്കണം. പുതിയ പരിഷ്‌ക്കരിച്ച നിയമ പ്രകാരം ഒരു വര്‍ഷത്തില്‍ 12 തരത്തിലുള്ള അവധികളാണ് ലഭ്യമാവുന്നത്.

വാർഷികാവധിക്ക് പുറമേ മെഡിക്കല്‍ അവധി, പ്രസവ അവധി, ഭാര്യയുടെ പ്രസവാവശ്യങ്ങള്‍ക്കായി പുരുഷന്മാര്‍ക്കുള്ള പറ്റേണിറ്റി ലീവ്, ഉറ്റവരുടെ വിയോഗസമയത്ത് എടുക്കാവുന്ന അവധി, ഹജ്ജ് ലീവ്, പ്രധാനപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനുള്ള അവധി, രോഗിയെ അനുഗമിക്കാനുള്ള അവധി, പഠനാവധി, ഭാര്യയ്ക്കോ ഭര്‍ത്താവിനോ വേണ്ടിയുള്ള അവധി. ശമ്പളമില്ലാത്ത അവധി, സര്‍ക്കാര്‍ സേവനത്തിനുള്ള അവധി എന്നിവയാണ് ഈ 12 വിഭാഗങ്ങള്‍.

വാര്‍ഷിക അവധി എപ്പോള്‍ വേണമെന്ന് ജീവനക്കാര്‍ക്ക് തന്നെ തീരുമാനിക്കാമെങ്കിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ അത് ക്രമീകരിക്കാനും രണ്ട് തവണയാക്കാനും കമ്പനിക്ക് അധികാരമുണ്ട്. രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്തവരാണെങ്കില്‍ അവധിക്ക് നാട്ടില്‍ പോകാനുള്ള ടിക്കറ്റും നല്‍കണം. വാര്‍ഷിക അവധിക്കിടയിലുള്ള പൊതുഅവധികള്‍ പ്രത്യേകമായി എടുക്കാനാവില്ല. വാര്‍ഷിക അവധിയോടൊപ്പം അധികമായി ലീവെടുത്താല്‍ അതിന് ശമ്പളം ലഭിക്കുകയില്ല. അവധിക്കാലത്ത് ജീവനക്കാരനെ പിരിച്ചുവിടാനും സാധിക്കില്ല. എന്നാല്‍ അവധിക്കാലത്ത് മറ്റൊരു കമ്പനിക്ക് വേണ്ടി ജോലി ചെയ്താല്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാനാവും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends