അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘത്തിന് എരുമേലിയില്‍ ആചാരലംഘനം ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശം

അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘത്തിന് എരുമേലിയില്‍ ആചാരലംഘനം ഉണ്ടാകാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. 13നാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍. പേട്ടതുള്ളലില്‍ പങ്കെടുക്കുന്നവരുടെ വിശദവിവരങ്ങള്‍ പത്തനംതിട്ട പോലീസ് ശേഖരിച്ച് സൂക്ഷിക്കണം.
ജില്ലാ പോലീസ് സൂപ്രണ്ടിനാണ് ഇതിന്റെ ചുമതല. എത്രപേര്‍ പേട്ടതുള്ളലില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവര്‍ക്കു വ്യക്തമായ തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha



























