Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു തുണ്ട് ഭുമിയ്ക്കൂ വേണ്ടി കൊല്ലും കൊലപാതകവും നടക്കുന്ന കേരളത്തില്‍ ഒരു ചെറുപ്പക്കാരന്‍ തനിക്ക് കുടുംബ സ്വത്തായി കിട്ടിയ ഒരേക്കര്‍ പത്ത് സെന്റ് സ്ഥലം നിര്‍ദ്ധനരും ഭുരഹിതരുമായ 20 പേര്‍ക്കായി വീതിച്ചു നല്കി

05 JANUARY 2019 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഒരു തുണ്ട് ഭുമിയ്ക്കൂ വേണ്ടി കൊല്ലും കൊലപാതകവും നടക്കുന്ന കേരളത്തില്‍ ഒരു ചെറുപ്പക്കാരന്‍ തനിക്ക് കുടുംബ സ്വത്തായി കിട്ടിയ ഒരേക്കര്‍ പത്ത് സെന്റ് സ്ഥലം നിര്‍ദ്ധനരും ഭുരഹിതരുമായ 20 പേര്‍ക്കായി വീതിച്ചു നല്കി. 19 വനിതകള്‍ക്കും ഭിന്നശേഷിക്കാരനായ കുട്ടിയുടെ പിതാവിനുമാണ് നിയാസ് ഭാരതി എന്ന നിയാസുദീന്‍ കോടികള്‍ വിലമതിക്കുന്ന വസ്തു പാവപ്പെട്ട 20 കുടുംബങ്ങള്‍ക്ക് വീതിച്ചു നല്കിയത്.

ചെറുപ്പകാലം മുതലേ ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ നിയാസ് ഭാരതി കെട്ടിപ്പെടുക്കാനുദ്ദേശിക്കുന്ന പാര്‍പ്പിട സമുച്ചയ കേന്ദ്രത്തിന് ഗാന്ധി ഗ്രാമം എന്നാണ് പേരിട്ടിരിക്കുന്നത്. ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതമാണ് നല്‍കുന്നത്. സര്‍ക്കാരിന്റേയും സുമനസുകളുടേയും സഹായത്തോടെ സ്വയം പര്യാപ്തമായ ഒരു പറ്റം കുടുംബങ്ങളെ പൊതുധാരയിലെത്തിക്കാനാണ് അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ നിയാസിന്റെ ആഗ്രഹം. 

കിളിമാന്നുര്‍ സ്വദേശികളായ വൈ. സൈനുദിന്റെയും സൗദാ ബീവിയുടേയും മകനാണ് നിയാസ്. നാലഞ്ച് വര്‍ഷം മുമ്പ് മാതാപിതാക്കള്‍ ഹജ്ജിന് പോകുന്നതിന്റെ ചെലവുകള്‍ക്കായി കൊട്ടാരക്കര താലൂക്കിലെ മാങ്കോട് വില്ലേജില്‍ ചിതറയിലുള്ള റബര്‍ തോട്ടം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മാതാപിതാക്കളുടെ ഹജ്ജ്യാ യാത്ര ചെലവിനാവശ്യമാ യ പണം നല്‍കിയ നിയാസിന് ഉമ്മ തന്റെ പേരിലുള്ള വസ്തുക്കള്‍ എഴുതിക്കൊടുത്തു.

അങ്ങനെയിരിക്കെ ഒരാവശ്യത്തിനായി നിയാസ് ആറ്റിങ്ങല്‍ മുദ്ദാക്കല്‍ പഞ്ചായത്താഫീസില്‍ പോയപ്പോള്‍ അവിടെ സഹായം തേടിയെത്തിയ ഒരു വീട്ടമ്മയേയും ഭിന്നശേഷിക്കാരനായ കുട്ടിയേയും കാണാനിടയായി. കേറിക്കിടാന്‍ ഒരു തുണ്ട് ഭുമി കിട്ടുമോ എന്നറിയാന്‍ പഞ്ചായത്തായിസില്‍ വന്നതായിരുന്നു അവര്‍. അവരുടെ ദയനീയാവസ്ഥ അറിഞ്ഞപ്പോള്‍ നിയാസിന്റെ ഉള്ളൂലച്ചു. തനിക്കും ഇതേ പ്രായത്തിലുള്ള ഒരു മകനുണ്ട്.

അമ്മ ഉപേക്ഷിച്ചു പോയ നാല് വയസുകാരനെ അമ്മൂമ്മയാണ് നോക്കിയിരുന്നത്. സ്വന്തമായൊരു കുരയോ ഉപജീവന മാര്‍ഗമോ ഇല്ലാത്ത ഈ കു ടുംബത്തിനായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലില്‍ നിന്നാണ് തന്റെ സ്വത്ത് പാവങ്ങള്‍ക്കായി വിതരണം ചെയ്യണമെന്ന ആശയമുണ്ടായത്. ചിറയിന്‍ കീഴ് മുദ്ദാക്കല്‍ വില്ലേജില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരനായ നാലു വയസുകാരന്റെ പിതാവ് ബന്‍സി ലാലിന്റെ പേരില്‍ ചിതറ മാങ്കോട് വില്ലേജിലുള്ള തന്റെ വസ്തു വില്‍ നിന്ന് നാല് സെന്റ് ഇഷ്ടദാനമായി നല്‍കാനുള്ള നടപടി പിറ്റേന്നു തന്നെ ആരംഭിച്ചു. പിന്നീട് സര്‍ക്കാരിന്റെ ഭുരഹിതരായവരുടെ പട്ടിക ശേഖരിച്ച് അര്‍ഹരായവരെ നേരില്‍ കണ്ടും അന്വേഷിച്ചും ബാക്കി 19 പേരെ ക്കൂടി കണ്ടെത്തി. അവരില്‍ വിധവമാര്‍, വികലാംഗര്‍, രോഗികള്‍, അനാഥര്‍, ഭര്‍ത്താവുപേക്ഷിച്ചവര്‍, ഇങ്ങനെ ഏറ്റവും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ പേരില്‍ ഭുമി രജിസ്റ്റര്‍ ചെയ്ത് നല്‍കി. 

ആദ്യ ഘട്ടമായി 10 പേര്‍ക്ക്ഭുമി യുടെ പ്രമാണവും മറ്റ് കൈവശാവകാ ശ രേഖകളും ഈ മാസം മൂന്നാം വാരം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ഈ ചടങ്ങില്‍ വെച്ച് ആദ്യ വീടിനുള്ള ധനസഹാ യ വിതരണം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്കും. രണ്ട് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനുദ്ദേ ശിക്കുന്ന ഗാന്ധിഗ്രാമത്തില്‍ അംഗന്‍വാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിര്‍മ്മാജന യൂണിറ്റ്, സൗരോജ പ്ലാന്റ് എന്നിവയും ഉള്‍പ്പെടുത്താനാണ് ഉദേശിക്കുന്നത്. ഗുണഭോക്താക്കള്‍ 15 വര്‍ഷത്തേക്ക് വസ്തു കൈ മാറ്റം ചെയ്യാനാവില്ലെന്ന വ്യവസ്ഥയോടെ യാണ് വസ്തു നല്‍കുന്നു: എല്ലാ തരത്തിലും സ്വയം പര്യാപ്തവും ഗാന്ധിയന്‍ മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കുന്ന മതേതര ഗ്രാമം സൃഷ്ടിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നിയാസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന നിയാസ് ഇടക്കാലത്ത് സജീവ രാഷ്ടീയത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും സാമൂഹ്യ ആതുര രംഗത്ത് സജീവമായിരുന്നു. ഐക്യ ഭാരതമെന്ന സങ്കല്പത്തോടുള്ള കടുത്ത പ്രണയം മൂലം നിയാസുദ്ദിന്‍ എന്ന പേര് ഒന്ന് പരിഷ്‌കരിച്ച് നിയാസ് ഭാരതി എന്ന പേര് സ്വീകരിച്ചതു തന്നെ തന്റെ മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാനാണെന്നും അഭിഭാഷകനായ നിയാസ് ചൂണ്ടിക്കാണിക്കുന്നു. മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ കീഴിലായിരുന്നു അഭിഭാഷക വൃത്തി ആരംഭിച്ചത്. 

എളിയവരില്‍ ഒരാള്‍ക്ക് ചെയ്യുന്ന നന്മകള്‍ ഈശ്വരന് ചെയ്യുന്ന പുണ്യമായിട്ടാണ് താന്‍ കരുതിയിട്ടുള്ളത്. ഈ ഭൂമിയില്‍ നിന്ന് വിട്ടു പോകുമ്പോള്‍ ഞാന്‍ ഒന്നും കൊണ്ടു പോകുന്നില്ല. എനിക്ക് ആവശ്യത്തിലേറെ വസ്തുക്കള്‍ ഉണ്ട്, അതിലൊരു വീതമാണ് ഞാനി സമൂഹത്തിലെ ദുര്‍ബലരും നിരാലംബരുമാ യവര്‍ക്ക് നല്‍കുന്നത്. ഗാന്ധിജി നമ്മോട് ആവശ്യപ്പെട്ടതും അതായതായിരുന്നു. തന്നാല്‍ ആവും വിധം ഗാന്ധിജിയുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കണമെന്നാണ് തന്റെ ലക്ഷ്യമെന്നും നിയാസ് ഭാരതി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends