ഇനി പാര്‍ട്ടിയറിയാതെയാണ് ആദരാഞ്ജലി അര്‍പ്പിച്ചതെന്നു പറഞ്ഞ് കാലുമാറുമോ?: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ അനുശോചനമര്‍പ്പിച്ച മഞ്ജു വാര്യര്‍ക്ക് വിമര്‍ശനം

സൈമണ്‍ ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച നടി മഞ്ജു വാര്യര്‍ ക്ക് വിമര്‍ശനം. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു ഇതിനു താഴെയാണ് നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
'കാലത്തിന് തോല്‍പ്പിക്കാനാവാത്ത സഖാവാണ് സൈമണ്‍ ബ്രിട്ടോ. ഒരു കത്തിമുനയ്ക്കും തളര്‍ത്തി കളയാനാവാത്ത കരുത്ത്. മരിക്കില്ല, മനസ്സുകളില്‍ ജീവിക്കും. വിട' എന്നാണ് മഞ്ജു കുറിച്ചത്. എന്നാല്‍ ഇതിനേയും വനിതാ മതിലിനേയും ബന്ധിപ്പിച്ചാണ് മഞ്ജുവിനെ വിമര്‍ശിക്കുന്നത്.
നേരത്തെ സര്‍ക്കാര്‍ നേതൃത്വം നല്‍കിയ വനിതാ മതിലിന് മഞ്ജു പിന്തുണ പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നുമാണ് വിമര്‍ശനങ്ങള്‍ വരുന്നത്.
സഖാവ് സൈമണ്‍ ബ്രിട്ടോ സി.പി.എമ്മുകാരനാണെന്നും പാര്‍ട്ടി അറിയാതെയാണ് അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ് വരുമോ എന്നുമാണ് ചോദ്യങ്ങള്‍. വനിതാ മതില്‍ ടിവി യില്‍ കണ്ട് ക്ഷീണിച്ച് ഇരിക്കുകയായിരിക്കും, കുറച്ചു കഞ്ഞിയെടുക്കട്ടേ എന്നാണ് മറ്റൊരു കമന്റ്.
https://www.facebook.com/Malayalivartha



























