സൗബിന്‍ സാഹിറിനെ അറസ്റ്റു ചെയ്തിട്ടില്ലാ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

നടന്‍ സൗബിന്‍ ഷാഹിറിന്റെ അറസ്റ്റ് വ്യാജ വര്‍ത്തയെന്ന് പിതാവ് ബാബു ഷാഹിര്‍. കൊച്ചിയിലെ ഫ്‌ലാറ്റിലെ പാര്‍ക്കിങ് തര്‍ക്കത്തെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.
എന്നാല്‍ രാവിലെ മുതല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും,ഇത് രണ്ട് മാസം മുമ്പ് നടന്ന സംഭവമാണെന്നും അന്ന് കേസ് ഒത്തുത്തീര്‍പ്പായതാണെന്നും സൗബിന്റെ അച്ഛന്‍ ബാബു ഷാഹിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്‌ലാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതെന്നും ,തുടര്‍ന്ന് സെക്യൂരിറ്റിക്കാരന്റെ പരാതിയെ തുടര്‍ന്നാണ് സൗബിന്‍ അറസ്റ്റില്‍ ആയതെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.
https://www.facebook.com/Malayalivartha



























