ശ്രീലങ്കന്‍ യുവതി ശശികല ശബരിമല ദര്‍ശനം നടത്തിയെന്ന സംഭവത്തില്‍ ആശയക്കുഴപ്പം തുടരുന്നു... യുവതി ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രിയും പൊലീസും സ്ഥിരീകരിക്കുമ്പോഴും തന്ത്രി കണ്ഠരര് രാജീവരും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല, കയറിയെങ്കില്‍ ശുദ്ധിക്രീയയെന്ന് തന്ത്രി

ശ്രീലങ്കന്‍ യുവതി ശശികല ശബരിമല ദര്‍ശനം നടത്തിയെന്ന സംഭവത്തില്‍ ആശയക്കുഴപ്പം തുടരുന്നു. യുവതി ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രിയും പൊലീസും സ്ഥിരീകരിക്കുമ്പോഴും തന്ത്രി കണ്ഠരര് രാജീവരും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ ശുദ്ധിക്രീയ വേണ്ടെന്ന നിലപാടിലാണ് തന്ത്രി. മകരവിളക്കിന് മുന്നോടിയായുള്ള പൂജകള്‍ക്കൊപ്പം ശുദ്ധിക്രിയ നടത്തുമെന്നും തന്ത്രി വ്യക്തമാക്കി. എന്നാല്‍ കോടതിയലക്ഷ്യവും അയിത്താചരണവും ഭയന്നാണ് തന്ത്രി കടുത്തനിലപാടില്‍ നിന്ന് മാറിയതെന്നും അറിയുന്നു. ഈ സീസണ്‍ കഴിഞ്ഞേ ഇത് സംബന്ധിച്ച കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.
ജനുവരി രണ്ടിന് യുവതികളായ ബിന്ദുവും കനഗദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങളില്‍ വ്യക്തത ഉണ്ടായിരുന്നതിനാല്‍ തന്ത്രി ശുദ്ധിക്രിയകള്‍ നടത്തിയിരുന്നു. ഈ മണ്ഡലകാലത്ത് പത്തോളം യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും അതിന്റെയെല്ലാം സി.സി.ടി.വി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അതെല്ലാം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ശ്രീലങ്കന്‍ യുവതി പതിനെട്ടാംപടി കയറിയതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നും സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് ഇന്ന് ദ ഹിന്ദു പത്രത്തില്‍ ആവര്‍ത്തിക്കുന്നു.
ഉരാളന്‍മാരായ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തി തന്ത്രിയുടെ നിലപാട് സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് ചേരാത്തതാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് 15 ദിവസങ്ങള്‍ക്കകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തന്ത്രിക്ക് നോട്ടീസും നല്‍കി. ഇനിയും ആചാരം ലംഘിച്ചാലും ശശികല ആചാര ലംഘിച്ചെന്ന് സ്ഥിരീകരിച്ചാലും പരിഹാര ക്രിയകള്‍ ചെയ്യുമെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുമെന്ന് തന്ത്രി വ്യക്തമാക്കിയതായും അറിയുന്നു. മുഖ്യമന്ത്രിയും മറ്റ് മാന്ത്രിമാരും തന്ത്രിക്കെതിരെ രംഗത്ത് വരുകയും കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ സ്ഥാനം ഒഴിഞ്ഞ് പോവുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്ത സ്ഥിതിക്ക് തന്ത്രിക്ക് സര്‍ക്കാരിനും ബോര്‍ഡിനും വഴങ്ങിയേ പ്രവര്‍ത്തിക്കാനാവൂ. യുവതികള്‍ എത്തിയാല്‍ നടയടച്ച് താക്കോല്‍ കൈമാറുമെന്ന് വെല്ലുവിളിച്ച തന്ത്രി അത് ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























