ആഴിയില്‍ നിന്ന് ആലിലേക്ക് തീ ആളിക്കത്തി; ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീ... തീർത്ഥാടകരെ വലിയ നടപ്പന്തലില്‍ തടഞ്ഞു

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു. രാവിലെ 11.30-ന് ആഴിയില്‍ നിന്ന് ആലിലേക്ക് തീ പടരുകയായിരുന്നു. പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സ് തീ കെടുത്തിയത് വൻ ദുരന്തം ഒഴിവായി. തീര്‍ഥാടകരെ വലിയ നടപ്പന്തലില്‍ തടഞ്ഞു. തീ കെടുത്തിയ ശേഷം തീര്‍ഥാടകരെ കയറ്റി തുടങ്ങി.
ശബരിമലയിലെ യുവതീപ്രവേശനത്തിന് ശേഷം നടക്കുന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. ഇത് അയ്യപ്പകോപമെന്നാണ് വിശ്വാസികളുടെ വിലയിരുത്തൽ. 2018 സെപ്റ്റംബർ 28 ന് ശബരിമല വിഷയത്തിൽ യുവതീ പ്രവേശനമാകാമെന്ന സുപ്രീം കോടതി ചരിത്ര വിധി വന്നതോടെ കഥ തുടക്കമാവുന്നു. തുലാമാസ പൂജകൾക്കായി സന്നിധാനത്ത് നട തുറക്കുമ്പോൾ സന്നിധാനത്ത് യുവതികൾ വരുകയാണെങ്കിൽ ഭരണഘടനാ നടപ്പാക്കാനായി അവർക്ക് വേണ്ട വിധ എല്ലാ സംരക്ഷണവും സജ്ജീകരണങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു .
എന്നാൽ എന്ത് വന്നാലും ശബരിമലയിൽ യുവതികളെ കയറ്റാൻ അനുവദിക്കില്ലെന്ന് മറുവശത്ത് വിശ്വാസികളും പറഞ്ഞു . ഇതോടെ തുടങ്ങുകയാണ് പോര് . യുവതികളെ അകത്ത് കയറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടും ശബരിമലയിലെ ആചാര സംരക്ഷിക്കാനായും വിശ്വാസികളുടെയും അയ്യപ്പസംഘടനകളുടെയും ശരണം വിളി പ്രതിഷേധം ശക്തമായി വന്നു .
തുടർന്ന് ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോൾ ചുംബന സമര ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമ സന്നിധാനത്ത് എത്തി. ദർശനം നടത്തിയിട്ടെ മടങ്ങുവെന്ന് ശക്തമായി പറഞ്ഞെങ്കിലും വിശ്വാസികളുടെ ശക്തമായ പ്രതിഷേധം കനത്തതോടെ രഹ്‌നയ്‌ക്ക് ദർശനം നടത്താതെ മടങ്ങേണ്ടി വന്നു . നിലയ്ക്കലിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ യുവ വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഭക്തരുടെ മർദ്ധനമേറ്റു. ക്യാമറകളും വാഹനങ്ങളും അടിച്ചു തകർത്തു സ്ഥിതി കൈവിട്ടു.കൈയ്യില്‍ കല്ലും കമ്പുമായി പ്രതിഷേധത്തിന്റെ തീപ്പൊരിയുമായി സമരക്കാര്‍. പ്രതിഷേധത്തിന്റെ നിറം മാറിയപ്പോള്‍ പോലീസ് ലാത്തിവീശി. എന്നാല്‍ ആക്രോശിച്ചടുക്കുന്ന അക്രമസ്വഭാവം പൂണ്ട പ്രതിഷേധക്കാരെക്കണ്ട് പോലീസ് പിന്‍വാങ്ങി.
മല കയറാൻ വരുന്ന യുവതികൾക്ക് സംരക്ഷണം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും സർക്കാരിനും പോലീസിനും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നു . ഇതിനിടെ രഹ്‌നയ്ക്ക് പുറമേ ഹൈദരാബാദിലെ മാധ്യമ പ്രവർത്തക കവിത ജക്കലും ശബരിമലയിൽ എത്തി. ഒക്ടോബർ 19 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് എത്തിയ ഇവർക്ക് ഒരു ഹെൽമെറ്റ്, ആന്റിറോട്ട് ഗിയർ എന്നിവ നൽകി ഇവരെ പോലീസ് ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്ന് 500 മീറ്റർ വരെ എത്തിച്ചെങ്കിലും വിശ്വാസികൾ ഇവരെ പിന്നീടങ്ങോട്ട് കടത്തി വിടാൻ അനുവദിച്ചില്ല . പൊലീസിന് ഇത്തവണയും ഒന്നും ചെയ്യാൻ സാധിച്ചില്ല.
പിന്നീട് കോഴിക്കോട് സ്വദേശിനി ബിന്ദു തങ്കവും കണ്ണൂർ സ്വദേശിനി രേഷ്‌മ നിഷാന്തുമൊക്കെ മല അതേപടി
പ്രതിഷേധം കനത്തു. പിന്നീട് മണ്ഡല കാല പൂജയ്ക്ക് നട തുറന്നപ്പോൾ തൃപ്തി ദേശായിയും കേരളത്തിൽ വന്നിരുന്നു . എന്ത് വന്നാലും ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന വാശിയില്‍ തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാനത്താവളത്തിൽ എത്തിയെങ്കിലും സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളുടെയും അയ്യപ്പ കർമ്മസമിതിയുടെയും പ്രതിഷേധം വിമാനത്താവളത്തിന് പുറത്തു കനത്തതോടെ തൃപ്തി ദേശായിയ്ക്ക് തോറ്റു മടങ്ങേണ്ടി വന്നു. അതും 14 മണിക്കൂർ വിമാനത്താവളത്തിനുള്ളിൽ കുടുങ്ങി കിടന്ന്....
പിന്നീട് ദർശനത്തിനായി മനീതിയും അമ്മിണിയുമെല്ലാം വന്നപ്പോഴും സ്ഥിതി ഇതുതന്നെ ആയിരുന്നു . ഭക്തർ ഇവരെ ഓടിച്ചു . തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാൻ സാധിക്കാതെ മടങ്ങേണ്ടി വന്ന മനീതി സംഘത്തിനെതിരെ ചീമുട്ടയേറും ചാണക വെള്ളവും തെളിച്ചു . ഇവർ സഞ്ചരിച്ച ട്രെയിനിലും ഇവർക്കതിരെ ആക്രമണം നടന്നു. തുടർന്നാണ് കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുർഗയും എത്തിയത്. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. തങ്ങള്‍ യാതൊരു കാരണവശാലും തിരികെപോകില്ലെന്നും പ്രതിഷേധമുണ്ടായാലും മല കയറുമെന്നും ശാസ്താവിനെ കാണുമെന്നും അവർ പറഞ്ഞിരുന്നു . ഇവർ മരക്കൂട്ടം വരെ എത്തിയെങ്കിലും ഭക്തരുടെ പ്രതിഷേധം ആഞ്ഞടിച്ചതോടെ പോലീസ് ഇവരെ അനുനയിപ്പിച്ച് മടക്കി അയച്ചു. എന്നാൽ ജനുവരി രണ്ടിന് കനകദുർഗയും ബിന്ദുവും മല കയറി ആചാര ലംഘനം നടത്തിയതിന് പിന്നാലെയായിരുന്നു ശ്രീലങ്കൻ സ്വദേശി ശശികലയുടെയും മലകയറ്റം.
https://www.facebook.com/Malayalivartha
























