അടിച്ച് പൊളിക്കട മക്കളെ... പിറന്നാൾ ദിനത്തിൽ കളര്‍ വസ്ത്രമിട്ടാല്‍ നടപടി പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി ഡിപിഐ

ഇനി പിറന്നാൾ ദിനത്തിൽ കളർ വസ്ത്രമിട്ടാൽ കുഞ്ഞുങ്ങൾക്കെതിരെ നടപടില്ലെന്ന് കർശന നിർദ്ദേശവുമായി ഡിപിഐ. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിന്‍മോലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു. ജന്മ ദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി കാതറിന്റെ പരാതിയില്‍ ആരോപിക്കുന്നു. ഇതിനെതുടര്‍നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്. അതോടുകൂടിയാണ് പിറന്നാൾ ദിനത്തിൽ കളര്‍ വസ്ത്രമിട്ടാല്‍ നടപടി പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമെത്തിയത്.
https://www.facebook.com/Malayalivartha



























