Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 37,979 പ്രതികള്‍, 487 പേര്‍ റിമാന്റില്‍, 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു

05 JANUARY 2019 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ആകെ കേസുകളില്‍ 37,979 പേര്‍ പ്രതികളാണ്. ഇതുവരെ 3178 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 487 പേര്‍ റിമാന്റിലാണ് 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു. യുവതികള്‍ മലകയറി മൂന്ന് ദിവസം പിന്നിട്ടിട്ടും ആര്‍.എസ്.എസ് നടത്തുന്ന ആക്രമണങ്ങളും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രത്യാക്രമണങ്ങളും അവസാനിക്കുന്നില്ല. കണ്ണൂരില്‍ സമാധാനയോഗം നടക്കുമ്പോഴാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെ ആക്രമണം നടന്നത്. അതിന് ശേഷം വി.മുരളീധരന്‍ എം.പിയുടെയും പി.ശശിയുടെയും വീടിന് നേരെ ആക്രമണം നടന്നു.

ഇന്ന് മലപ്പുറം ചേളാരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കട അടിച്ച് തകര്‍ത്തു. എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെ ബോംബെറിഞ്ഞത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം നെടുമങ്ങാട്ടും മറ്റും സംഘര്‍ഷഭരിതമായ അവസ്ഥയിലാണ്. ഇവിടെ നിരോധനാഞ്ജ തുടരുകയാണ്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍.എസ്.എസ് പ്രചാരക് ആണെന്ന് സി.സി.ടി.സി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കണ്ണൂരും തലശേരിയിലും അടൂരും പരക്കെ അക്രമണം തുടരുകയാണ്. അടൂരില്‍ കഴിഞ്ഞ ദിവസം മൊബൈല്‍ കടയ്ക്ക് നേരെ ബോംബാക്രമണം നടന്നിരുന്നു. 

കണ്ണൂര്‍ ജില്ലയിലെ അക്രമ സംഭവങ്ങള്‍ തടയാന്‍ കനത്ത ജാഗ്രത പുലര്‍ത്തി വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. രാഷ്ട്രീയ നേതാക്കളുടെ വീടിനു നേര്‍ക്ക് നടന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ രാത്രിയില്‍ 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. ജില്ലയില്‍ പോലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി.

ക്രമസമാധാനം നിലനിര്‍ത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജില്ലാ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഒന്‍പത് കേസുകള്‍ അടൂരിലാണ്. അവിടെ അധികമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 110 പേര്‍ അറസ്റ്റിലായി. ഇവരില്‍ 85 പേര്‍ക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാന്റ് ചെയ്തു. ജില്ലയില്‍ 204 പേര്‍ കരുതല്‍ തടങ്കലിലാണ്. 

അക്രമങ്ങളിലെ ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്ന പ്രകാരമാണ്. (ജില്ല, കേസുകളുടെ എണ്ണം, പ്രതികളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി 28, 1201, 44, 17, 27 തിരുവനന്തപുരം റൂറല്‍ 74, 1166, 98, 6, 92 കൊല്ലം സിറ്റി 65, 2600, 47, 36, 11 കൊല്ലം റൂറല്‍ 46, 1021, 70, 5, 65 പത്തനംതിട്ട 77, 1601, 110, 25, 85 ആലപ്പുഴ 80, 2526, 328, 12, 316 ഇടുക്കി 82, 640, 234, 17, 217 കോട്ടയം 42, 1541, 133, 11, 122 കൊച്ചി സിറ്റി 32, 1171, 236, ഒന്ന്, 235 എറണാകുളം റൂറല്‍ 48, 3019, 250, 79, 171 തൃശ്ശൂര്‍ സിറ്റി 66, 3097, 199, 47, 152 തൃശ്ശൂര്‍ റൂറല്‍ 57, 3337, 149, 12, 137 പാലക്കാട് 166, 4946, 410, 84, 326 മലപ്പുറം 47, 1537, 170, 19, 151, കോഴിക്കോട് സിറ്റി 66, 3763, 134, 26, 108 കോഴിക്കോട് റൂറല്‍ 32, 748, 47, 17, 30 വയനാട് 20, 190, 54, 23, 31 കണ്ണൂര്‍ 169, 998, 304, 33, 271 കാസര്‍ഗോഡ് 89, 2877, 161, 17, 144.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends