പെരുമ്പറമ്പിൽ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ആര്‍എസ്‌എസ് പ്രവർത്തകൻ അറസ്റ്റിൽ

സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. പെരുമ്പറമ്പിൽ സിപിഐഎം പ്രവര്‍ത്തകന്‍ വി കെ വിശാഖിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനിയായ ആര്‍എസ്‌എസ് ക്രിമിനല്‍ പെരുമ്പറമ്പിലെ പുല്ലാഞ്ഞിയോടന്‍ ശരത്താണ് (27) അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെയാണ് സി ഐ രാജീവന്‍ വലിയ വളപ്പിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രി പെരുമ്പറമ്പിലെ കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ചേര്‍ക്കല്‍ റോഡില്‍ കാറുകളില്‍ പിന്തുടര്‍ന്നെത്തിയ ക്രിമിനല്‍ സംഘം വിശാഖിനെ വെട്ടിവീഴ്ത്തി കാറില്‍ രക്ഷപ്പെട്ടത്. ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സ നല്‍കിയ ശേഷം വിശാഖിനെ മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്ക് കൊണ്ടുപോയി.തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് വിശാഖ്.
https://www.facebook.com/Malayalivartha



























