കണ്ണൂർ ചെറുതാഴത്ത് ആർ.എസ്.എസ് കാര്യാലയത്തിന് തീയിട്ടു

കണ്ണൂർ ചെറുതാഴം ഹനുമാരമ്പലത്തിന് സമീപം പ്രവർത്തിക്കുന്ന ആർ.എസ് എസ് കാര്യാലയമായ വിവേകാനന്ദ സേവാ കേന്ദ്രത്തിന് തീയിട്ടു. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഹനുമാരമ്പലത്തിന് സമീപം പ്രവർത്തിക്കുന്ന ആർ.എസ് എസ് കാര്യാലയമായ വിവേകാനന്ദ സേവാ കേന്ദ്രത്തിന് അക്രമികൾ തീയിടുകയായിരുന്നു. കെട്ടിടത്തിന് അകത്തേക്ക് പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. അകത്തുണ്ടായിരുന്ന ടി.വി. ഫർണിച്ചർ ഉൾപ്പെടെ മുഴുവനും കത്തിനശിച്ചു. അതേസമയം ആക്രമണം നടത്തിയവരെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha



























