ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ്

ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രവീണിന്റെ സഹോദരന്‍ വിഷ്ണുവിനെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്തെത്തുന്നതിനടക്കം പ്രവീണിനു വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയത് വിഷ്ണുവാണെന്നാണ് പോലീസ് പറയുന്നത്.
ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനിടെയാണ് നൂറനാട് സ്വദേശി പ്രവീണ്‍ പോലീസ് സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞത്. ആര്‍എസ്എസിന്റെ തിരുവനന്തപുരം ജില്ലാ പ്രചാരക് ആണ് പ്രവീണ്‍. പ്രവീണ്‍ ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നീക്കം.
https://www.facebook.com/Malayalivartha



























