താമരശ്ശേരി ചുരത്തില്‍ ജീപ്പ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

താമരശ്ശേരി ചുരത്തില്‍ ജീപ്പ് മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്. താമരശ്ശേരി ചുരത്തില്‍ ഒമ്പതാംവളവില്‍ രാവിലെ പത്തുമണിക്കാണ് അപകടമുണ്ടായത്. കൈതപ്പൊയില്‍ സ്വദേശികളായ നാലുപേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























