Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഖാവ് പിണറായി വിജയന്‍ വാഴ്‌കെ ! ; യുവതീപ്രവേശനം അനുവദിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വാനോളം പുകഴ്ത്തി തമിഴ്‌നാട്ടില്‍ വ്യാപക പോസ്റ്ററുകള്‍

08 JANUARY 2019 08:48 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വാനോളം പുകഴിത്തി തമിഴ്‌നാട്ടില്‍ വ്യാപകമായി പോസ്റ്ററുകള്‍. വന്‍ പിന്തുണയും ആദരവുമാണ് മുഖ്യമന്ത്രിയ്ക്ക് തമിഴകം നല്‍കുന്നത്. കഴിഞ്ഞ ദിവസം നടന്‍ സത്യരാജ് പിണറായിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തമാഴ്‌നാട്ടില്‍ പിണറായി വിജയനെ പോലുള്ള കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ചെന്നൈയില്‍ ഉള്‍പ്പെടെ തമിഴ്‌നാട് നീളെ സഖാവ് പിണറായി വിജയന്‍ വാഴ്‌കെ എന്ന പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും യുവതീ പ്രവേശനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുമുണ്ട്. ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കുവേണ്ടി സ്വീകരിച്ച ഉറച്ച നിലപാടും, അക്രമികളെ അടിച്ചമര്‍ത്തിയതും പിണറായി ദേശീയ തലത്തില്‍ പ്രതീക്ഷയുള്ള നേതാവായി ഉയര്‍ന്നെന്നും വീഡിയോകളില്‍ പറയുന്നു.

പിണറായിയുടെ ജീവചരിത്രം ഉള്‍പ്പെടെ അവതരിപ്പിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പല ക്ഷേത്രങ്ങളിലും ദളിതര്‍ക്ക് ഉള്‍പ്പെടെ പ്രവേശനമില്ല. മാത്രമല്ല സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ഭക്തര്‍ അവിടെ നിന്നും ശബരിമലയില്‍ എത്തുന്നുണ്ട്. അവര്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ് യുവതീപ്രവേശനം. മുമ്പ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പൂജാരിമാരെ നിയമിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനെയും പിണറായി വിജയനേയും കമലാഹാസന്‍ ഉള്‍പ്പെടെ പ്രകീര്‍ത്തിച്ചിരുന്നു.

ദളിത് പൂജാരിയെ നിയമിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ പിണറായിക്ക് സ്വീകരണവും നല്‍കിയിരുന്നു. പ്രളയത്തെ നേരിട്ട രീതിയെ പ്രകീര്‍ത്തിച്ചും തമിഴ്‌നാട്ടില്‍ പിണറായിയെ അനുകൂലിച്ച് നിരവധി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മനീതി സംഘം പ്രവര്‍ത്തകരടക്കം ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ അവര്‍ക്ക് വേണ്ട എല്ലാ സുരക്ഷയും സര്‍ക്കാര്‍ നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മറ്റ് പല യുവതികള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് പ്രതിഷേധം കാരണം യുവതികള്‍ക്ക് മലകയറാനായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends