Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൗരത്വ ഭേദഗതി ബില്ല്: മുസ്ലിംകൾക്കെതിരെയുള്ള വിവേചനത്തെ നിയമ വിധേയമാക്കാനുള്ള ശ്രമം; മതേതര ഇന്ത്യക്ക് കരിദിനമമെന്നും പികെ കുഞ്ഞാലികുട്ടി എംപി

08 JANUARY 2019 08:52 PM IST
മലയാളി വാര്‍ത്ത

അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമേതര ന്യുനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ രംഗത്തെത്തി. മുസ്ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉൾകൊള്ളുന്ന ബില്ല് സഭയിൽ പാസ്സാക്കരുതന്നദ്ദേഹം സർക്കാറിനോടാവശ്യപ്പെട്ടു. മുസ്ലിം വിരുദ്ധ ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണന്നും ബില്ല് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണന്നു മദ്ദേഹം ആരോപിച്ചു.

പൗരത്വ ഭേദഗതി ബില്ലിലൂടെ ആഭ്യന്തര വകുപ്പ് വിവേചനത്തെ നിയമ വിധേയമാക്കാനാണ് ശ്രമിക്കുന്നത് പികെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു. ലേക്‌സഭയിൽ പൗരത്വ ഭേദഗതി ബില്ലിൻമേൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി-മത, ഹിന്ദു -മുസ്ലിം പരിഗണനകൾക്കതീതമായി തുല്ല്യ പരിഗണനയും സ്ഥാനവുമാണ് ഭരണഘടന രാജ്യത്തെ എല്ലാ പൗരൻമാർക്കും നൽകുന്നത്. ഭരണഘടനയുടെ ആദ്യ ഭേദഗതി പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ളതായിരുന്നു. എന്നാൽ വിവേചനത്തെ നിയമ വിധേയമാക്കാനാണ് ഇന്ന് ഭരണഘടനയെ ദേദഗതി ചെയ്യുന്നതന്നും കുഞ്ഞാലികുട്ടി ആരോപിച്ചു. ബില്ല് അവതരിപ്പിക്കപ്പെട്ട ഇന്ന് മതേതര ഇന്ത്യയുടെ ചരിത്രത്തിലേ കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടും. തിരഞ്ഞടുപ്പ് ലാഭത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള അവസരങ്ങൾ നോക്കി നടക്കുകയാണ് സർക്കാർ. മുന്നോക്കക്കാരിലേ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പടുത്താനുള്ള ബില്ല് കൊണ്ടുവരാനുള്ള നീക്കമടക്കം അതിന്റെ ഭാഗമാണ്. കഴിഞ്ഞ അഞ്ച് വർഷമായി സർക്കാർ എവിടെയായിരുന്നെന്നും വലിയ പ്രാധാന്യമർഹിക്കുന്ന ഇത്തരം നിയമങ്ങൾ മതിയായ ചർച്ച പോലും സാധ്യമാക്കാതെ പെട്ടന്ന് പാസാക്കിയെടുക്കുന്നത് ശരിയല്ലന്നും കുഞ്ഞാലികുട്ടി എംപി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ല് നിയമ പരമായി നിലനിൽക്കില്ല. അടിസ്ഥാനപരമായി ബില്ല് ഭരണഘടനയുടെ അനുഛേദം 14 ന്റെ ലംഘനമാണ്. ആസാം വിദ്യാർത്ഥി യൂനിയനുമായി കേന്ദ്ര ഗവൺമെന്റ് ഒപ്പിട്ട അസ്സാം കാരാർ പ്രകാരം പരിഹരിക്കപ്പെട്ട പ്രശ്നത്തെ ബില്ല് കൊണ്ടുവന്നതിലൂടെ വീണ്ടും സജീവമാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇത് രാഷ്ട്രത്തെ കബളിപ്പിക്കാനുള്ള ബിജെപിയുടെ മറ്റൊരു നീക്കം മാത്രമായേ കാണാനാവൂ. മുസ്ലിം ലീഗ് പാർട്ടി ഇത് കൊണ്ടു തന്നെ ബില്ലിനെ ശക്തമായി എതിർക്കുകയാണന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഒന്നിനു പുറമേ മറ്റൊന്നായി പൊള്ളയായ വാഗ്ദ്ധാനങ്ങൾ നൽകുകയാണ് ബിജെപി. ഇത്തരം പൊള്ളയായ വാഗ്ദ്ധാനങ്ങൾകൊന്നും വരാൻ പോവുന്ന തിരഞ്ഞടുപ്പ് പരാജയത്തിൽ നിന്ന് ബിജെപിയെ രക്ഷിക്കാനാവില്ലന്നും പ്രതിപക്ഷ നിരയിൽ നിന്നുയർന്ന ഹർഷാരവങ്ങൾക്കിടെ കുഞ്ഞാലിക്കട്ടി കുട്ടിച്ചേർത്തു. ബില്ല് ഭരണഘടനയുടെ 14 അനുഛേദനത്തിന്റെ ലംഘനമല്ലന്ന് അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പിന്നീട് അദ്ദേഹത്തിന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends