കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനത്തിന്റെ നിലവിലെ സ്ഥിതി ഒരാഴ്ച്ചക്കകം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ നിയമനത്തിന്റെ നിലവിലെ സ്ഥിതി ഒരാഴ്ച്ചക്കകം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.പിഎസ്സി ശുപാര്‍ശ ചെയ്ത എത്രപേര്‍ ഡ്യൂട്ടിക്കെത്തിയെന്നും എത്രപേര്‍ ജോലിക്ക് ചേരാന്‍ സാവകാശം തേടിയെന്നും അറിയിക്കണം .
ബാക്കി എത്ര ഒഴിവുണ്ടെന്നും ഒഴിവുകള്‍ വിഞ്ജാപനം ചെയ്യാന്‍ നടപടിയെടുത്തോ എന്നും വ്യക്തമാക്കണം. പിഎസ്സി ശുപാര്‍ശ ലഭിച്ചിട്ടും നിയമനം പാടേ വൈകുകയാണെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ അപ്പീലിലണ് നടപടി. എപ്ലോയ്‌മെന്റ് വഴിയുള്ള നിയമനത്തിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുക്കുന്നതിന്റെ നിയമവശവും കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha






















