നാലുവർഷം മുൻപായിരുന്നു വിവാഹം... ജ്യോതിയെ കാണാനില്ലെന്നറിഞ്ഞ് അന്വേഷിച്ചിറങ്ങിയ ബന്ധുക്കൾ കണ്ടത് വീടിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍; കുട്ടനാട് സംഭവിച്ചത് ക്രൂരമായ കൊലപാതകം

നാലുവര്‍ഷം മുമ്ബാണ് ലാല്‍ജിയുമായി ജ്യോതിയുടെ വിവാഹം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വീടിനു സമീപമാണ് യുവതിയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വെളിയനാട് ഗ്രാമപഞ്ചായത്തില്‍ കുന്നങ്കരി അമ്ബലകുന്നില്‍ ലാല്‍ജിയുടെ ഭാര്യ ജ്യോതി(26)യുടെ ജഡമാണ് ഇന്നലെ രാവിലെ വീടിനു പിന്നില്‍ കണ്ടെത്തിയത്.
വേണാട്ടുകാട് പാലയ്‌ക്കല്‍ച്ചിറ അലക്‌സാണ്ടറു (കുഞ്ഞുമോന്‍)ടെ മകളാണ്. പോലീസ് ഉദ്യോഗസ്‌ഥരും ഫോറന്‍സിക് വിദഗ്‌ധരും സംഭവസ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
https://www.facebook.com/Malayalivartha






















