കോവളത്ത് കാമുകി തേച്ചിട്ട് പോയ യുവാവ് മരത്തില്‍കയറി ജീവനൊടുക്കാന്‍ ശ്രമം; മരക്കൊമ്പ് ഒടിഞ്ഞ് താഴേക്ക് വീണ യുവാവിനെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

പ്രണയ നൈരാശ്യം മൂത്ത് ആത്മഹത്യ ചെയ്യാന്‍ മരത്തില്‍ കയറിയ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴേക്ക് പതിച്ചു. തിരുവനന്തപുരം കോവളത്താണ് സംഭവം. ജോലി തേടിയെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശി സോളമ(22)നാണ് കടുംകൈയ്ക്ക് മുതിര്‍ന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കോവളം തൊഴിച്ചല്‍ ഭാഗത്തെ സ്വകാര്യ പുരയിടത്തിലാണ് സംഭവം.
വിഷം കഴിച്ച ശേഷം ഇയാള്‍ 35 അടിയോളം ഉയരമുള്ള മാവില്‍ കയറി ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ കൊമ്‌ബൊടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നി രക്ഷാസേനയും എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും യുവാവ് കൂട്ടാക്കിയില്ല. മരക്കൊമ്പ് ഒടിഞ്ഞ് താഴെ അഗ്‌നിരക്ഷാസേന നിരത്തിയിരുന്ന ബെഡ്ഡില്‍ വീണതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീഴ്ചയില്‍ യുവാവിന്റെ കൈക്കും പുറത്തും പരിക്കേറ്റു. യുവാവിനെ രക്ഷിക്കുന്നതിനിടയില്‍ ബെഡ് പിടിച്ചിരുന്ന നാട്ടുകാരന്റെ തോളെല്ലിനും പരിക്കേറ്റു. മരത്തില്‍ കയറുന്നതിന് മുമ്പ് ഇയാള്‍ എലിവിഷവും കഴിച്ചിരുന്നു.
യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha






















