Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ശുദ്ധിക്രിയ നടത്തിയത് വന്‍ വിവാദത്തിലേക്ക് നയിച്ച സാഹചര്യത്തിൽ മഞ്ജുവിന്റെ ശബരിമല ദർശന വിഷയത്തിൽ പുതിയ നിലപാടുമായി തന്ത്രി..

11 JANUARY 2019 09:33 AM IST
മലയാളി വാര്‍ത്ത

ശുദ്ധിക്രിയ സുപ്രീംകോടതി വിധിക്കെതിരായ നടപടിയെന്നും തന്ത്രിയെ നീക്കാൻ സർക്കാരിനാവുമെന്നും കുറ്റകരമായി പ്രവർത്തിച്ചത് ആചാരത്തിന്റെ സംരക്ഷണമില്ലെന്നുമുള്ള വാദം നടക്കുന്നതിനിടെയാണ് മറ്റൊരു പ്രസ്താവനയുമായി തന്ത്രി എത്തിയിരിക്കുന്നത്. ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന്റെ സിസിടിവി പരിശോധന നടത്തി ദേവസ്വം ബോര്‍ഡ് സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍ ബോര്‍ഡിന്റെ സ്ഥിരീകരണം എത്തിയിട്ടേ ശുദ്ധിക്രിയ നടത്തുകയുള്ളൂ എന്ന നിലപാടിലാണ് തന്ത്രി. നേരത്തെ യുവതികള്‍ കയറിയ സമയത്ത് ശുദ്ധിക്രിയ നടത്തിയത് വന്‍ വിവാദത്തിലേക്ക് നയിച്ച സാഹചര്യത്തിലാണ് തന്തിയുടെ ഈ നിലപാട്.

എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച്‌ യാതൊരു അന്വേഷണത്തിനും ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ചാത്തന്നൂര്‍ സ്വദേശിനിയായ മഞ്ജുവിന്റെ അവകാശവാദങ്ങളില്‍ സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും ബോര്‍ഡ് ഇതുവരെ തയ്യാറായിട്ടില്ല. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇതുവരെ ഇതുസംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല.

എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഖേനയാണ് തന്ത്രിക്ക് വിവരങ്ങള്‍ കൈമാറുന്നത്. മുമ്ബ് ശ്രീലങ്കന്‍ സ്വദേശി ശശികല ദര്‍ശനം നടത്തിയതിന് ശേഷവും കൂടുതല്‍ പരിശോധനകള്‍ക്കും സ്ഥിരീകരണത്തിനും തയ്യാറാകാതെ ബോര്‍ഡ് മാറിനിന്നിരുന്നു. സുപ്രീം കോടതി അഭിഭാഷകർ ഏറ്റുമുട്ടുമ്പോൾ യുവതീ പ്രവേശനവിഷയത്തിൽ തന്ത്രി നടയടച്ചു എന്ന ആരോപണത്തി ൽ കഴമ്പില്ല എന്നവാദം ശക്തമാകുന്നു. . തന്ത്രി നടത്തിയത് ശുദ്ധിക്രിയ മാത്രമായിരുന്നു. അതും ദേവസ്വം ബോർഡിന്റെ പൂർണ അറിവോടെ. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ് എന്നിവരെ അറിയിച്ച ശേഷമാണു തന്ത്രി കണ്ഠര് രാജീവര് ശുദ്ധിക്രിയ ചെയ്തത്
സോപാനം സ്പെഷൽ ഓഫിസർ, ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എക്സിക്യൂട്ടിവ് ഓഫിസർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിസർ എന്നിവരെയും തന്ത്രി മുൻകൂർ വിവരം അറിയിച്ചിരുന്നു.
ദേവസ്വം ബോർഡോ മുതിർന്ന ഉദ്യോഗസ്ഥരോ ശുദ്ധിക്രിയ ചെയ്യരുതെന്നു തന്ത്രിക്കു നിർദേശം നൽകിയിട്ടില്ല. മാത്രവുമല്ല ക്ഷേത്രങ്ങളിൽ അശുദ്ധി സംശയിച്ചയാൾ ശുദ്ധിക്രിയ നടത്തുന്നത് ആചാരത്തിന്റെ ഭാഗമാണ്.
അതെ സമയം തന്ത്രി നട അടച്ചിട്ടില്ലെന്നും പകരം തിരുനടയുടെ വാതില്‍ പാതി ചാരുക മാത്രമാണ് ചെയ്തതെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജനുവരി രണ്ടിന് ദേവസ്വം കമ്മിഷണര്‍ക്ക് നല്‍കിയ കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുൻപും ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയിട്ടുണ്ട്. അതിലൊന്ന് ഇരുമുടിക്കെട്ടില്ലാതെ വൽസൻ തില്ലങ്കേരി 18–ാംപടി കയിയപ്പോഴായിരുന്നു. ചിത്തിര ആട്ട വിശേഷ നാളില്‍ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും പടിയില്‍ പുറം തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണെന്ന് ആക്ഷേപം ഉയര്‍ന്നപ്പോഴായിരുന്നു ശുദ്ധിക്രിയ.
ആചാരലംഘനം ഉണ്ടായെന്ന് തന്ത്രിക്ക് ബോധ്യപ്പെട്ടാല്‍ അക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയാണ് പതിവ്. തുടര്‍ന്ന് പൂജാസമയങ്ങളില്‍ മാറ്റം വരുത്തി പരിഹാര പൂജ ചെയ്യും. ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയതില്‍ ശുദ്ധിക്രിയ നടത്തിയതും ഇതേ രീതിയിലായിരുന്നു ട്രാന്‍സ്ജന്‍ഡേഴ്‌സിന് സുരക്ഷ ഒരുക്കുന്നതിനിടയിലായിരുന്നു ശ്രീകോവിലിന് തൊട്ടുപുറകില്‍ മാളികപ്പുറം ഫ്‌ളൈ ഓവറിലേക്ക് കയറുന്ന ഭാഗത്താണ് പോലീസുകാര്‍ ബൂട്ടിട്ട് നിന്നത്. തിരുമുറ്റം മുതല്‍ മാളികപ്പുറം വരെ പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നിരിക്കെയാണ് ഷീല്‍ഡും ലാത്തിയും ഹെല്‍മറ്റും അടക്കമുള്ളവയുമായി ശ്രീകോവിലിന് സമീപത്ത് എത്തിയത്. മാളികപ്പുറത്തേക്കുള്ള ഫ്‌ളൈഓവറിന്റെ തുടക്കഭാഗത്ത് പോലീസ് ബൂട്ടിട്ട് നിന്നത് ആചാരലംഘനമാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. തിരുമുറ്റം മുതല്‍ മാളികപ്പുറം വരെ ക്ഷേത്രപരിധിയില്‍ പെടുന്നതാണെന്നും തന്ത്രി പറഞ്ഞു. തുടര്‍ന്ന് ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയതില്‍ ശുദ്ധിക്രിയ നടത്തി.
മണ്ഡലം നാളിതുവരെയുള്ള എല്ലാ അശുദ്ധി ബാധകൾക്കും ശുദ്ധിക്രിയ നടത്തിയിട്ടുണ്ട്. .
അതുപോലെ തന്നെയാണ് ഇപ്പോൾ യുവതികൾ കയറിയപ്പഴും ശുദ്ധിക്രിയ ചെയ്തത്
യുവതികൾ ദർശനംനടത്തിയതിൽ പ്രതിഷേധിച്ച് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തർ ആകെ രോഷാകുലരായിരുന്നു. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാനാണ് ശുദ്ധിക്രിയയ്ക്കു തടസ്സം നിൽക്കാതിരുന്നതെന്നും എക്സിക്യുട്ടിവ് ഓഫിസറും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ദേവസ്വം ബോർഡിനെ അറിയിച്ചു .
ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ ജനുവരി രണ്ടിനു ദേവസ്വം കമ്മിഷണർക്കു നൽകിയ കത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ് .
‘യുവതീപ്രവേശം മുഖ്യമന്ത്രി സ്ഥിരീകരിച്ച ശേഷം തന്ത്രി തന്നെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെയും അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ച് ആചാരപരമായ കാര്യങ്ങൾ നടത്തണമെന്നറിയിച്ചു. താൻ പുണ്യാഹവും ബിംബശുദ്ധിയും നടത്താൻ പോവുകയാണെന്നും ഇതു 45 മിനിറ്റിനകം പൂർത്തിയാക്കുമെന്നും തന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഫോണിലൂടെ അറിയിച്ചു.’

വിവിധ തരം അശുദ്ധികൾ‍ക്കു ക്ഷേത്രങ്ങളിൽ ശുദ്ധിക്രിയ പതിവാണ്. ഇതിനു സാമ്പത്തിക ചെലവുണ്ടെങ്കിലേ ബോർഡിന്റെ അനുമതി വാങ്ങേണ്ടതുള്ളൂ. സന്നിധാനത്തു നടത്തിയ ശുദ്ധികർമത്തിനു ഭാരിച്ച ചെലവില്ല.
ഉൽസവങ്ങൾ‍ക്കു മുമ്പ് ക്ഷേത്രങ്ങളിൽ നടത്തുന്ന ശുദ്ധിക്രിയകൾക്കും ബോർഡിന്റെ അനുമതി വാങ്ങാറില്ല. ഇതിലെല്ലാം തീരുമാനമെടുക്കാൻ തന്ത്രിക്ക് അവകാശമുണ്ട്. അതിനാൽ ശുദ്ധിക്രിയയുടെ പേരിൽ ന‌ടപടി എടുക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നു

താഴമൺ മഠത്തിനു താന്ത്രികാവകാശം പാരമ്പര്യമായി കിട്ടിയതാണ്. അതു ദേവസ്വം ബോർഡിനു മാറ്റാനാകില്ല. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നടപ്പാക്കുന്നതും തുടരുന്നതും തന്ത്രിയുടെ ‘അനുജ്ഞ’ പ്രകാരമാണ്. കൊടിയേറ്റ്, കൊടിയിറക്ക്, ഉത്സവബലി, പള്ളിവേട്ട തുടങ്ങിയ അടിയന്തരങ്ങളിൽ ചുമതല നിർവഹിച്ചില്ലെങ്കിൽ മാത്രമേ തന്ത്രവിധി പ്രകാരം അദ്ദേഹത്തെ നീക്കാനാകൂ. തന്ത്രി ദേവസ്വം ബോർഡിൽ നിന്നു ശമ്പളമല്ല, ദക്ഷിണയാണു സ്വീകരിക്കുന്നത് എന്ന് അഖില കേരള തന്ത്രിസമാജം പറയുന്നു
ക്ഷേത്രാചാരങ്ങളിൽ അവസാനവാക്കു തന്ത്രിയുടേതാണ്; അറിഞ്ഞോ അറിയാതെയോ ആചാരലംഘനം സംഭവിച്ചാൽ പരിഹാരക്രിയ നിശ്ചയിക്കേണ്ടതും നിർവഹിക്കേണ്ടതും തന്ത്രിയാണ്. മതപരമായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പ്രകാരം പ്രതിഷ്ഠിച്ച ഭഗവാനുള്ള നിവേദ്യം, അർപ്പിക്കുന്ന പുഷ്പം തുടങ്ങി ആ ക്ഷേത്രത്തെ സംബന്ധിച്ച സകല പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് 1954ലെ, സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ അർഥശങ്കയ്ക്കിടനൽകാതെ വ്യക്തമാക്കിയിട്ടുണ്ട്. മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ ഭരണഘടനയുടെ 26(ബി) അനുച്ഛേദത്തിന്റെ അന്തഃസത്ത ക്ഷേത്രവിശ്വാസികൾക്കു പൂർണ അവകാശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഭരണകൂടത്തിനു നിയമനിർമ്മാണം സാധ്യമല്ല. തന്ത്രിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കുന്ന ഉത്തരവുകളിറക്കാനും സർക്കാരിന് അധികാരം ഇല്ല
മതാചാരങ്ങളുടെ അനുഷ്ഠാനം സംബന്ധിച്ച ഷിരൂർ മഠം കേസിലെ വിധി, അവയെ മൗലിക അവകാശമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഒരു നിയമനിർമ്മാണത്തിനും അത് അസാധുവാക്കാൻ കഴിയില്ല. ഏതെങ്കിലുമൊരു പ്രത്യേക കാര്യത്തെ ഹിന്ദുമതാചാരപ്രകാരം നിഷിദ്ധമെന്നു വിശ്വസിച്ച്, ആ വിശ്വാസത്തെ മതത്തിന്റെ അടിസ്ഥാനതത്വമായി ആചരിക്കുന്നുണ്ടെങ്കിൽ അതിൽ ഇടപെടാൻ ഭരണകൂടത്തിന് അവകാശമില്ലെന്നാണ് സുപ്രീം കോടതി അഭിഭാഷകൻ ഗോവിന്ദ് ഭരതൻ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (16 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (4 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (4 hours ago)

Malayali Vartha Recommends