Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലപോലെ കാത്തു പരമഭക്തന്‍.... ബിന്ദുവിനേയും കനകദുര്‍ഗയേയും രാത്രിയുടെ മറവില്‍ സന്നിധാനത്തെത്തിച്ചിട്ടും പിണറായിയെ ജയിപ്പിക്കാന്‍ പത്മകുമാര്‍ അനുവദിച്ചില്ല; കള്ളന്‍ കയറിയ പോലെ വ്യാഖ്യാനിച്ച് ശുദ്ധിക്രിയ നടത്താന്‍ കൂട്ടുനിന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എല്ലാവരുടേയും കണ്ണിലെ കരടായി; അവസാനം മകരവിളക്കിന് ശേഷം പുറത്തേയ്ക്ക്

11 JANUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

നവേത്ഥാന വനിതാ മതിലിന്റെ പിറ്റേന്ന് ചരിത്രമെഴുതി ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന്റെ ക്രെഡിറ്റ് നേടിയെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും ശ്രമം. യുവതി കയറിയാല്‍ സംസ്ഥാനത്ത് അക്രമം ഉണ്ടായാലും വേണ്ടില്ല ലക്ഷ്യം നേടുകയായിരുന്നു ശ്രമം. ഇതിന് എപ്പോഴും വിലങ്ങുതടിയായി നിന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മ കുമാറിനേയും അറിയ്ക്കാതെയാണ് യുവതികളെ കയറ്റിയത്. കടകംപള്ളി കൂറുമാറി യുവതീ പ്രവേശത്തെ അനുകൂലിച്ചപ്പോള്‍ പത്മകുമാര്‍ മലപോലെ ഭക്തര്‍ക്കൊപ്പം നിന്നു. അയ്യപ്പന്റെ പേരില്‍ സന്നിധാനത്തിരുന്ന് ഭക്തരുടെ മനസില്‍ തീ കോരിയിടാന്‍ കഴിയില്ലെന്ന് ഉറക്കെ തീരുമാനിച്ചു. 

യുവതികള്‍ കയറിയതിനെ പത്മകുമാര്‍ അംഗീകരിച്ചില്ല. മാത്രമല്ല രാത്രിയില്‍ മേഷ്ടിക്കാന്‍ വന്ന കള്ളനായിട്ടാണ് കണ്ടത്. മാത്രമല്ല ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ശുദ്ധികൃയ നടത്തിയതാണ് പിണറായിയെ ശരിക്കും തോല്‍പ്പിച്ചതും ഭക്തരെ ശാന്തരാക്കിയതും. ഇതോടെയാണ് പത്മ കുമാറിനെതിരെ സര്‍ക്കാര്‍ തിരിഞ്ഞത്. 

അവസാനം സി.പി.എമ്മിനും മുഖ്യമന്ത്രിക്കും തലവേദന സൃഷ്ടിക്കുന്നു എന്ന ആരോപണം ഉള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ ഒഴിവാക്കുന്നു .പത്മകുമാറിനെക്കൊണ്ട് രാജിവെപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പത്മകുമാറിന്റെ രാജി സര്‍ക്കാര്‍ എഴുതിവാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനാകും പകരം ചുമതലയെന്നും എന്നാല്‍ ശബരിമല മകരവിളക്ക് തീര്‍ഥാടനത്തിനുശേഷമേ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു .ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതുമുതല്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണു സി.പി.എം. നേതാവുകൂടിയായ പത്മകുമാര്‍.

വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കുമെന്നും തന്റെ വീട്ടില്‍നിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും പത്മകുമാര്‍ പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന്, ആദ്യനിലപാടില്‍നിന്നു പിന്നാക്കം പോയ പത്മകുമാര്‍ പലവട്ടം മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച്, ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന യോഗങ്ങളില്‍ പത്മകുമാര്‍ പങ്കെടുത്തിരുന്നില്ല. പലവട്ടം അദ്ദേഹം രാജി സന്നദ്ധത അറിയിച്ചെങ്കിലും സര്‍ക്കാര്‍ പിന്തിരിപ്പിക്കുകയായിരുന്നു.

എന്നാല്‍, യുവതീപ്രവേശത്തോടു വിയോജിപ്പുള്ള പത്മകുമാറിനെ പിന്നീടു ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍നിന്നു സര്‍ക്കാര്‍ അകറ്റിനിര്‍ത്തി. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പത്മകുമാറിനെ തള്ളിപ്പറഞ്ഞു. ശബരിമല കര്‍മസമിതി പലവട്ടം ആറന്മുളയിലെ വീട് ഉപരോധിക്കുകയും ചെയ്തതോടെ അദ്ദേഹം കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു. മകരവിളക്കിനു മുന്നോടിയായി കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തിലും പത്മകുമാറിനെ പങ്കെടുപ്പിച്ചില്ല.

മുന്‍ കോന്നി എംഎല്‍എയും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എ.പത്മകുമാറിനെ ഈ സര്‍ക്കാര്‍ കൊണ്ടുവന്നത് വലിയ വിവാദത്തോടെയായിരുന്നു. ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കിയാണ് പത്മകുമാറിനെ കൊണ്ടു വന്നത്. ദേവസ്വം ബോര്‍ഡ് കാലാവധി പുതുക്കിയ ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചപ്പോള്‍ പുനഃസംഘടന മണ്ഡലകാല തയാറെടുപ്പുകളെ ബാധിക്കുമോയെന്നു ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗവര്‍ണറെ കണ്ടു വിശദീകരണം നല്‍കിയിരുന്നു. തയാറെടുപ്പുകളെല്ലാം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം അറിയിച്ചത്.

സഹകരണ ഗാരന്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കൂടിയായിരുന്നു പത്മകുമാര്‍. കോട്ടയം എസ്പി ഹരിശങ്കറിന്റെ പിതാവായ എഐടിയുസി നേതാവായ ശങ്കരദാസിനെ അംഗമാക്കുകയും ചെയ്തു. ഈ ശങ്കര്‍ദാസും മകനുമാണ് പത്മകുമാറിന് പാരയായത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (26 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (57 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends