Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം കിട്ടിയത് അമൃതയ്ക്ക് അവസാനം കളി മാറി... കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയായ ആക്റ്റിവിസ്റ്റ് വേഷം മാറി ശബരിമല ദര്‍ശനം നടത്തിയത് പോലീസിന്റെ അറിവോടെയെന്ന് അയ്യപ്പ കര്‍മ്മ സമിതി; ദൃശ്യങ്ങള്‍ ചാനലിന്റെ ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും എല്ലാം മാഞ്ഞു

11 JANUARY 2019 10:51 AM IST
മലയാളി വാര്‍ത്ത

കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയായ ആക്റ്റിവിസ്റ്റ് വേഷം മാറി ശബരിമല ദര്‍ശനം നടത്തിയത് പോലീസിന്റെ അറിവോടെയെന്ന് അയ്യപ്പ കര്‍മ്മ സമിതി സംശയിക്കുന്നു. ശബരിമല ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ കര്‍മ്മസമിതിയുടെ അഖിലേന്ത്യാ രക്ഷാധികാരിയായ അമൃതാനന്ദമയിയുടെ ചാനലായ അമ്യത ടി.വിയില്‍ സംപ്രേക്ഷണം ചെയ്യാന്‍ പോലീസ് നല്‍കിയതോടെയാണ് സംശയങ്ങള്‍ ഉയര്‍ന്നത്.

ദര്‍ശനത്തിനെത്തിയ യുവതി ശബരിമലയിലെ പതിനെട്ടാംപടി കയറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പോലീസ് ചാനലിന് നല്‍കിയെന്നാണ് ലഭ്യമായ വിവരം. ദൃശ്യങ്ങള്‍ ചാനലിന്റെ ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു. രാത്രി വാര്‍ത്തയില്‍ കൂടുതല്‍ ദൃശ്യങ്ങളും വിവരങ്ങളും പുറത്തുവിടുമെന്നും ഫേസ് ബുക്കില്‍ ചാനല്‍ രേഖപ്പെടുത്തി. എന്നാണ് ഫേസ് ബുക്കില്‍ എന്നതല്ലാതെ ചാനലില്‍ ഇത് സംബന്ധിച്ച് ഒരു വാര്‍ത്തയും വന്നില്ല. അമൃതാനന്ദമയി നേരിട്ട് ഇടപെട്ടാണ് വാര്‍ത്ത ഇല്ലാതാക്കിയതെന്ന് ആര്‍ എസ് എസിന്റെ ഒരു ഉയര്‍ന്ന നേതാവ് മലയാളി വാര്‍ത്തയോട് പറഞ്ഞു.

അയ്യപ്പ കര്‍മ്മ സമിതിയുടെ അഖിലേന്ത്യാ രക്ഷാധികാരിയായ അമൃതാനന്ദമയിയുടെ ചാനലില്‍ തന്നെ ചാത്തന്നൂരുകാരിയുടെ എക്‌സ്‌ക്ലുസീവ് ദൃശ്യങ്ങള്‍ കാണിച്ച ശേഷം അത് 22 ന് സുപ്രീം കോടതിയില്‍ ഹാജരാക്കാനായിരുന്നു പോലീസിന്റെ പ്ലാന്‍. അതായത് പുറത്ത് പ്രസ്താവന യുദ്ധം നടത്തുന്ന അയ്യപ്പ കര്‍മ്മ സമിതിക്ക് പോലും യുവതി പ്രവേശനത്തില്‍ വിരോധമില്ലെന്നാണ് പോലീസിന് വരുത്തിതീര്‍ക്കേണ്ടിയിരുന്നത്. അമ്യത ചാനല്‍ ഇത്തരം ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്താല്‍ കര്‍മ്മ സമിതിയുടെ വാദങ്ങള്‍ പൊളിയും. കാരണം അമൃതാനന്ദമയിയാണ് ചാനലിന്റെയും കര്‍മസമിതിയുടെയും രക്ഷാധികാരി.

അമ്യതാനന്ദമയി പോലും അറിയാതെയാണ് പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചാനലിനെ സ്വാധീനിച്ചത്. ഉന്നത ഉദ്യോഗസ്ഥന് ദേവസ്വം ബോര്‍ഡിലും കൃത്യമായ സ്വാധീനമുണ്ട്. ഉന്നത തലത്തില്‍ മാത്രം നടന്ന ഓപ്പറേഷനാണിത് . ചാത്തന്നൂരുകാരിയെ ശബരിമലയിലെത്തിച്ചത് പോലീസാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിയതും പോലീസാണ്. പതിനെട്ടാം പടി കയറുന്ന ദൃശ്യങ്ങള്‍ വരെ പോലീസിന്റെ കൈയിലുണ്ട്. ഇതൊന്നും മൊബൈലിലോ വീഡിയോയിലോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന സ്ഥലമില്ല. അതായത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലീസിനും പത്രങ്ങള്‍ക്കും മാത്രമാണ് അധികാരം.

അമൃതാ ചാനലിന്റെ ക്യാമറാമാനെ പോലീസ് ഇതിനായി ഉപയോഗിച്ചോ എന്ന സംശയം നിലവിലുണ്ടെങ്കിലും അക്കാര്യം ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ നിഷേധിക്കുന്നു. ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പോലീസ് തന്നെയാണെന്ന് പറയപ്പെടുന്നു. അത് ചാനലിന് നല്‍കിയതാവാം . ശബരിമലയില്‍ പോലീസിന് വീഡിയോഗ്രാഫറുണ്ട് .

ഇത്തരത്തില്‍ നൂറു കണക്കിന് യുവതികള്‍ ശബരിമല കയറിയിട്ടുണ്ടെന്നാണ് വിവരം. മന്ത്രി മണി ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. അവര്‍ക്കെല്ലാം പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൊട്ടാരക്കരയില്‍ പറഞ്ഞു. ഇത് നൂറു ശതമാനം സത്യമാണ്.

അമൃതാ ചാനലായിരുന്നു പോലീസിന്റെ ലക്ഷ്യം. ജനവും അമൃതയുമാണ് ഹിന്ദു അനുകൂല ചാനലുകള്‍. അമൃതയുടെ പത്രാധിപരായിരുന്ന ജികെ സുരേഷ്ബാബുവാണ് ജനത്തിന്റെ എഡിറ്റര്‍. അമൃതയില്‍ നിന്നും പിണങ്ങിയാണ് സുരേഷ്ബാബു അമ്യത വിട്ടത്. അമ്യതയില്‍ അമ്യതാനന്ദമയിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ആര്‍ എസ്എസ് കേന്ദ്രങ്ങള്‍ സംശയിക്കുന്നു. ചാനലില്‍ സി പി എമ്മുകാരും ഉണ്ടത്രേ. അത്തരക്കാരെ സഹായിക്കാന്‍ മഠത്തിലെ ചില ഉന്നതര്‍ ചാനലില്‍ തന്നെയുണ്ടെന്നാണ് പറയുന്നത്. ഇത്തരം പരിപാടികള്‍ തുടര്‍ന്നാല്‍ അമ്യത അടച്ചുപൂട്ടേണ്ട സാഹചര്യം സംജാതമാക്കുമെന്നും ആര്‍ എസ് എസിന്റെ നേതാക്കള്‍ പറയുന്നു.

ഏതായാലും അയ്യപ്പകര്‍മസമിതി രക്ഷാധികാരിയുടെ ചാനലില്‍ യുവതീ പ്രവേശം എക്‌സ്‌ക്ലൂസീവായി കാണിച്ച് കര്‍മ സമിതിയുടെ അംഗീകാരം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനുള്ള പോലീസ് ഉന്നതന്റെ കളിയാണ് പാളിയത്. അമ്യത ചാനലില്‍ ഇതിന്റെ പേരില്‍ ആര്‍ക്കൊക്കെ പണി കിട്ടുമെന്ന് കണ്ടറിയാം

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (5 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (6 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (7 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (8 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (9 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends