Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരുതലോടെ പോലീസ് അയ്യപ്പന്‍മാര്‍... എരുമേലിയും പരിസരവും ഭക്തിയില്‍ ആറാടുമ്പോള്‍ വാവരുപള്ളിയില്‍ കയറാന്‍ 17 പേര്‍കൂടി; തിരുപ്പൂരില്‍ യോഗം ചേര്‍ന്ന ശേഷം മൂന്നു വാഹനങ്ങളിലായി കേരളത്തിലേക്കു പുറപ്പെട്ടവര്‍ പിടിയില്‍

11 JANUARY 2019 11:28 AM IST
മലയാളി വാര്‍ത്ത

സമാധാനത്തോടെ ശബരിമല തീര്‍ത്ഥാടനം തീരാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. ശബരിമലയ്ക്ക് പിന്നാലെ വാവര് പള്ളിയിലും അശാന്തി വിതയ്ക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. വാവര് പള്ളിയില്‍ യുവതികളെ കയറ്റാന്‍ വീണ്ടും ശ്രമമുണ്ടാക്കുകയാണ്. എരുമേലി വാവരുപള്ളിയിലും കേരളത്തിലെ ആരാധനാലയങ്ങളിലും പ്രവേശിക്കാനായി പുറപ്പെട്ട ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തകരായ 17 പേരെക്കൂടിയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുപ്പൂരില്‍ യോഗം ചേര്‍ന്ന ശേഷം മൂന്നു വാഹനങ്ങളിലായി കേരളത്തിലേക്കു പുറപ്പെട്ടവരെയാണു സേലത്തും തിരുപ്പൂരിലുമായി പിടികൂടിയത്. ഇവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാനാണു തീരുമാനം.

ഹിന്ദുമക്കള്‍ കക്ഷിയുടെ നീക്കത്തില്‍ ജാഗ്രതയും അടിയന്തര ഇടപെടലും വേണമെന്നു കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ തമിഴ്‌നാട് പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ പേര്‍ കേരളത്തിലേക്കു പുറപ്പെടാന്‍ സംഘടിക്കുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം പ്രത്യേക പൊലീസ് സംഘം വീണ്ടും തിരുപ്പൂരിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

അതേസമയം പള്ളിയുടെ മുന്നിലെത്തി ദര്‍ശനം നടത്തി നേര്‍ച്ചയിട്ട് പേട്ട തുള്ളി പോകുന്നതിന് വിലക്കില്ലെന്നാണ് പറയുന്നത്. ശബരിമല തീര്‍ഥാടകര്‍ക്ക് വാവരുപള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് എരുമേലി നൈനാര്‍ പള്ളി(വാവരുപള്ളി) മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സി എച്ച് ഷാജഹാനും വ്യക്തമാക്കിയിരുന്നു. 

കൊച്ചമ്പലത്തില്‍നിന്നും പേട്ട തുള്ളി എത്തുന്നവര്‍ പള്ളിയ്ക്ക് വലംവയ്ക്കുകയാണ് പതിവ്. നേര്‍ച്ചയായ നാളികേരം ഉടച്ച് കാണിക്കയും നിക്ഷേപിക്കും. തുടര്‍ന്ന് വലിയമ്പലത്തിലേക്കുപോയി പേട്ടതുള്ളി അവസാനിപ്പിക്കും. ഇതാണ് കാലങ്ങളായി ഇവിടെ നടക്കുന്നത്. പള്ളിയിലെത്തി പ്രദക്ഷിണം വയ്ക്കാനും നാളികേരം ഉടയ്ക്കാനുമുള്ള സൗകര്യങ്ങള്‍ വര്‍ഷങ്ങളായി പള്ളി ജമാഅത്തിന്റെ നേതൃത്വത്തില്‍ തുടരുന്നതാണ്. അത് ഈ വര്‍ഷവും തടസമില്ലാതെ നടക്കുന്നുണ്ട്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകരാരും പള്ളിയ്ക്കകത്ത് പ്രവേശിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തെ സമരം പൊളിഞ്ഞതിന് പിന്നാലെയാണ് വാവരുപള്ളിയുടെ പേരില്‍ പുതിയ വിവാദം സൃഷ്ടിക്കാന്‍ ശ്രമം ആരംഭിച്ചത്. ഹിന്ദുമക്കള്‍ കക്ഷി തമിഴകം ഭാരവാഹികളായ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരെ കഴിഞ്ഞദിവസം പാലക്കാട് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

വിവാദങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴും ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നായ പേട്ട തുള്ളല്‍ ആഘോഷങ്ങള്‍ക്കായി എരുമേലി ഒരുങ്ങിയിട്ടുണ്ട്. അമ്പലപ്പുഴ,ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളല്‍ ഇന്നാണ് നടക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ പേട്ടതുള്ളല്‍ പേട്ട ശാസ്താക്ഷേത്രത്തില്‍ തുടങ്ങുന്നത്. നൈനാര്‍ മസ്ജിദില്‍ (വാവരുപള്ളി) വലംവെച്ച് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ പേട്ടതുള്ളല്‍ സമാപിക്കും. 

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ യോഗം പെരിയോന്‍ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരുസ്വാമി യാത്രതിരിച്ചു എന്ന വിശ്വാസത്തില്‍ മസ്ജിദില്‍ കയറാതെ ആലങ്ങാട് പേട്ടതുള്ളല്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലേക്ക് നീങ്ങും.

രണ്ട് പേട്ടതുള്ളലിനും ക്ഷേത്രത്തില്‍ ദേവസ്വംബോര്‍ഡും അയ്യപ്പസേവാസംഘം പ്രതിനിധികളും വിവിധ സന്നദ്ധ, സമുദായസംഘടനകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്വീകരണമൊരുക്കും. അയ്യപ്പ ചരിത്രവുമായി ബന്ധപ്പെട്ട എരുമേലി പുത്തന്‍വീട്ടിലും സ്വീകരണമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (26 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (57 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends