Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടതു സർക്കാർ മോചിപ്പിച്ചത് 209 തടവുകാരെ ; പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

11 JANUARY 2019 02:43 PM IST
മലയാളി വാര്‍ത്ത

പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തു വിട്ടവരുടെ കാര്യം ആറുമാസത്തിനകം പുന:പരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. ഫുള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്‌.

കഴിഞ്ഞ ഇടത് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപാണ് 209 ജീവപര്യന്തം തടവുകാരെ വിട്ടയച്ചത്. പത്ത് വർഷം തടവുശിക്ഷ അനുഭവിച്ചവരെയാണ് അന്ന് വിട്ടയച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവർണർ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

209 പേരുടെ ഇളവിന്റെ കാര്യം ഭരണഘടനയുടെ 161 ആം അനുഛേദ പ്രകാരം ആറു മാസത്തിനകം സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ പുന:പരിശോധിക്കണം. ഇവര്‍ പുറത്തിറങ്ങിയിട്ട് ഏഴു വര്‍ഷമായി. ഇവരുടെ നിലവിലെ സ്വഭാവവും പരിശോധിക്കണം. ആറു മാസത്തിനകം തീരുമാനം എടുത്തില്ലെങ്കില്‍ ഇവര്‍ക്ക് ബാക്കി ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു.

2011ൽ അന്നത്തെ ഇടത് സർക്കാർ ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം 209 തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ അന്ന് ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊലപാതകക്കേസുകളിൽ ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജിയും കോടതി സ്വമേധയാ എടുത്ത ഹർജിയും പരിഗണിച്ചാണ് ഇപ്പോൾ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.


പുറത്തിറങ്ങിയ പലരും പത്ത് വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. മോചിപ്പിച്ച 209 ജീവപര്യന്തം തടവുകാരിൽ 14 വർഷം തടവു പൂർത്തിയാക്കിയത് അഞ്ചിൽ താഴെ പേർ മാത്രം. 10 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയത് നൂറിൽ താഴെ. അന്നു മോചിപ്പിച്ചവരുടെ വിശദാംശം ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പരിശോധിച്ചപ്പോഴാണ് ഈ കണ്ടെത്തൽ. ഇതോടെയാണ് ഉത്തരവ് പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കിൽ ശിഷ്ട ശിക്ഷാ കാലയളവ് പൂർത്തിയാക്കേണ്ടി വരും.

പുനപരിശോധിക്കുമ്പോൾ ഇളവ് ലഭിച്ച് ജയിലിൽ നിന്ന് പുറത്തു ഇറങ്ങിയവരുടെ നിലവിലെ ജീവിത രീതികളും, സ്വഭാവവും കണക്കിൽ എടുത്ത് ആവശ്യമെങ്കിൽ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണമെന്നാണ് ഹൈക്കോടതി വിധിയിലുള്ളത്. പുറത്തിറങ്ങിയവരിൽ 45 പേർ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ളവരാണ്. ഇവരിൽ 111 പേർ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നായിരുന്നു. കണ്ണൂർ -45, ചീമേനി-24, വനിതാ ജയിൽ-ഒന്ന്, പൂജപ്പുര -28 എന്നിങ്ങനെയാണു സെൻട്രൽ ജയിലുകളിൽ നിന്നു വിട്ടയച്ചത്.

ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയിൽ എത്തിയത്. സർക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെ സർക്കാർ ഇത്തരത്തിൽ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാന ജയില്‍ വകുപ്പ് വിട്ടയച്ച 209 തടവുകാരില്‍ യുവമോര്‍ച്ച നേതാവ് കെ റ്റി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളും ഉണ്ടായിരുന്നു. കെ റ്റി ജയകൃഷ്ണന്‍ വധക്കേസിലെ അഞ്ച് പ്രതികള്‍ക്കാണ് 2011 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇളവ് ലഭിച്ചത്. യുവമോര്‍ച്ചാ നേതാവായ ജയകൃഷ്ണന്‍ മാസ്റ്റര്‍ 1999 ഡിസംബര്‍ ഒന്നിന് ക്ലാസ്മുറിയില്‍ തന്‍റെ വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വെച്ചാണ് വെട്ടേറ്റ് മരിക്കുന്നത്. കൊലപാതക സമയത്ത് നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറിയിലുണ്ടായിരുന്നത്. 55 ഓളം മുറിവുകള്‍ കെ റ്റി ജയകൃഷ്ണന്‍റെ ദേഹത്തുണ്ടായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

എന്നാല്‍ ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (5 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (5 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (6 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (7 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (9 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends