Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്ന് കൊടുംതണുപ്പിൽ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിൽ കുളി; സന്ന്യാസികള്‍ക്കൊപ്പം ധ്യാനം... കൗതുകം ലേശം കൂടുതലാ...ട്രോളന്മാര്‍ക്ക് പിന്നാലെ മോഡിയെ ട്രോളി വിടി ബല്‍റാം എംഎല്‍എ

12 JANUARY 2019 12:35 PM IST
മലയാളി വാര്‍ത്ത

ചെറുപ്പകാലത്ത് താനൊരു ആത്മാന്വേഷിയായിരുന്നെന്ന അവകാശവാദവുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ യൗവ്വനകാലത്തെകുറിച്ച്‌ വാചാലനായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. ട്രോൾ മഴ തോരുന്നതിനു മുമ്പുതന്നെ ഇപ്പോഴിതാ വിടി ബല്‍റാം എംഎല്‍എയും മോഡിയുടെ ഭൂതകാലത്തെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ്.

നടൻ ഹരീഷ് കണാരന്റെ കോമഡി സ്‌കിറ്റിലെ കഥാപാത്രമായ ജാലിയന്‍ കണാരന്റെ ചിത്രമാണ് ബല്‍റാം പങ്കുവച്ചത്. മോഡി പറയുന്നതെന്നും 'തള്ളാ'ണെന്ന് പറയാതെ പറയുകയാണ് കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ബല്‍റാം. ഹിമാലയത്തില്‍ സന്ന്യാസികള്‍ക്കൊപ്പമുള്ള ജീവിത കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പുലര്‍ച്ചെ 3നും 3.45നും ഇടയില്‍ ബ്രഹ്മ മുഹൂര്‍ത്തത്തിലാണ് ഉണരുകയെന്നും. കൊടുംതണുപ്പില്‍ ഹിമാലയത്തിലെ തണുപ്പേറിയ വെള്ളത്തിലായിരുന്നു കുളിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ച്‌ ഹിമക്കരടിയെ വരെ ഉള്‍പ്പെടുത്തിയാണ് ട്രോളുകൾ നിറയുന്നത്.

 വി. ടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


ചെറുപ്പകാലത്ത് താനൊരു ആത്മാന്വേഷിയായിരുന്നെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിലാണ് കൗമാരകാലത്തെ സന്യാസ സമാനമായ ജീവിതത്തെക്കുറിച്ച് മോദി വെളിപ്പെടുത്തൽ നടത്തിയത്. അക്കാലത്ത് തനിക്ക് കൗതുകം കൂടുതലും വ്യക്തത കുറവുമായിരുന്നെന്ന് മോദി അവകാശപ്പെട്ടു.

17 വയസ്സാണ് പ്രായം. അന്ന് ഹിമാലയസാനുക്കളിൽ വെച്ച് സൈനികരെ കാണാനിടയായി. ഇതാണ് രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം ഉള്ളിൽ വളർത്തിയത്. പട്ടാളക്കാരനാകണമെന്ന് ആഗ്രഹിച്ചു. പിന്നീട് സന്യാസികളുമായി താൻ ഏറെ ബൗദ്ധികവിചാരങ്ങൾ നടത്തി. ഈ ലോകത്ത് തനിക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടു.

ദൈവത്തിൽ അർപ്പിച്ചതു കൊണ്ടാണ് താൻ പതിനേഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കളെ ഉപേക്ഷിച്ചു പോയതെന്ന് മോദി പറഞ്ഞു. അതെസമയം ഭാര്യയെക്കുറിച്ച് മോദി അഭിമുഖത്തിൽ നിശ്ശബ്ദത പാലിച്ചു. അമ്മ തന്നെ മധുരം നല്‍കിയും നെറ്റിയിൽ തിലകമണിയിച്ചുമാണ് ഹിമാലയത്തിലേക്ക് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹിമാലയത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ (സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുമ്പ്) എല്ലാ ദിവസവും ഉണർന്ന് വെള്ളം ചൂടാക്കുക പോലും ചെയ്യാതെ കുളിച്ചിരുന്നെന്ന വെളിപ്പെടുത്തലും പ്രധാനമന്ത്രി നടത്തി. മരവിപ്പിക്കുന്ന തണുപ്പാണ് വെള്ളത്തിനുണ്ടായിരുന്നതെങ്കിലും തനിക്കത് ഊഷ്മളമായ അനുഭൂതിയായിരുന്നു ഉണ്ടാക്കിയതെന്നും മോദി പറഞ്ഞു. പ്രപഞ്ചത്തിന്റെ താളവുമായി എങ്ങനെ കൂടിച്ചേരണമെന്ന് തന്നെ സന്യാസിമാർ പഠിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

പ്രപഞ്ചത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് താനെന്ന് സ്വയം തിരിച്ചറിഞ്ഞാൽ ഉള്ളിലെ എല്ലാ അഹമ്മതിയും ഇല്ലാതാകുമെന്ന് മോദി അഭിമുഖത്തിൽ പറഞ്ഞു. താൻ ലൈബ്രറിയിൽ പോകുമായിരുന്നെന്നും കൈയിൽ കിട്ടുന്നതെല്ലാം വായിക്കുമായിരുന്നെന്നും മോദി പറഞ്ഞു. എട്ടാം വയസ്സു മുതൽ ശാഖയിൽ പോയിത്തുടങ്ങി. ഒമ്പതാം വയസ്സിൽ ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ സഹായിക്കാൻ ഒരുല ഭക്ഷണകേന്ദ്രം ഒരുക്കുന്ന ജോലിയിലേർപ്പെട്ടതായും പ്രധാനമന്ത്രി പറഞ്ഞു.

താൻ പിതാവിന്റെ ചായക്കടയിൽ സഹായിക്കാൻ നിന്നിരുന്ന കാര്യം ഈ അഭിമുഖത്തിലും മോദി ആവർത്തിച്ചു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് ഈ വർഷത്തെ രണ്ടാമത്തെ അഭിമുഖമാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി മാധ്യമങ്ങളോട് വിമുഖത കാണിക്കുന്നതിൽ വിമർശനങ്ങളുയർന്നതിന്റെ പശ്ചാത്തലം കൂടി ഈ അഭിമുഖങ്ങൾക്കുണ്ട്.

തന്റെ പൂർവ്വകാല ജീവിതത്തെക്കുറിച്ച് പറയുന്ന ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലുള്ള വിവരങ്ങളാണിവ. ആകെ അ‍ഞ്ച് ഭാഗങ്ങളുള്ളതിൽ ബാക്കി മൂന്ന് ഭാഗങ്ങൾ വരാനുണ്ട്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (29 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends