ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ

ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെയുള്ള മുഹൂർത്തത്തിൽ നടക്കും.. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി.പായസം തയ്യാറാക്കുന്നതാണ്. പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.
പുത്തരി പായസം ടിക്കറ്റ് 29-08-2026 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ തെക്കേനട ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭിക്കും. 250ml പായസത്തിനു 60 രൂപയാണ് നിരക്ക്.ഒരാൾക്ക് 120 രൂപയുടെ പായസം ശീട്ട് ആക്കാവുന്നതാണ്. ഡബ്ബയ്ക്ക് 20രൂപ കൂടി നൽകണം. ഉച്ചപൂജക്ക് ശേഷം പ്രസാദം ലഭിക്കുന്നതാണ്.
അതേസമയം ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് 30 ന് 356 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ദേവസ്വം ബോർഡ് . തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കുകയും ചെയ്തു..
അതുമാത്രമല്ല സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺവേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
"https://www.facebook.com/Malayalivartha

























