സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ചായ്യോത്തെ സാദിഖ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. കാഞ്ഞിരപ്പെയിൽ കുളങ്ങാട് കാലിക്കടവിലെ പി ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
കുളങ്ങാട്ട് നിന്ന് ചെങ്കല്ല് കയറ്റി പരെളം കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ, റോഡിൻ്റെ അരിക് ഇടിഞ്ഞതോടെ നിയന്ത്രം വിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്ന നിലയിലാണ്.
https://www.facebook.com/Malayalivartha
























