ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ വെച്ച് കേന്ദ്ര ഏജൻസിയായ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അതീവ ശാസ്ത്രീയമായ വിചാരണ ഘട്ടത്തിലേക്ക് കടക്കുകയാണ്. ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചതാണെന്ന പ്രതിഭാഗത്തിന്റെ വരാനിരിക്കുന്ന വാദങ്ങളെ മുൻകൂട്ടി തകർക്കാൻ 'ഇമേജ് മാച്ചിംഗ്' സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് മ്യൂസിയം പോലീസ്. മുഖവും മൂക്കും മാത്രമല്ല പ്രതികളുടെ പൊക്കവും ശരീരഘടനയും വരെ ശാസ്ത്രീയമായി അളന്ന് തിട്ടപ്പെടുത്തുന്ന പരിശോധനാ ഫലം മൂന്നാഴ്ചയ്ക്കകം പുറത്തുവരും. ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ച് ഓണം ആഘോഷിച്ച ഒന്നാം പ്രതി നിതിൻ രാജ്, ഐ പി ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കാനുള്ള പോലീസിന്റെ ഹർജി നാളെ കോടതി പരിഗണിക്കും. നാളത്തെ കോടതി വിധി പ്രതികൾക്ക് എത്രത്തോളം നിർണായകമാകും?
https://www.facebook.com/Malayalivartha
























