കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പൂരം. കെസിഎൽ മത്സരങ്ങൾ കാണുന്നതിനാണ് ഗെയ്ൽ തിരുവനന്തപുരത്തെത്തുന്നത്.
ഉച്ചയ്ക്ക് 2.30-ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശ്ശൂർ ടൈറ്റൻസുമായുള്ള മത്സരത്തിനു മുൻപാണ് ആരാധകർക്കായി ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം. കൊച്ചി ബ്‌ളൂ ടൈഗേഴ്‌സിന്റെ സഹ ഉടമകൂടിയാണ് ക്രിസ് ഗെയ്ൽ. മൈതാനത്തിന്റെ എട്ടു ദിക്കുകളിലേക്കും പന്തുകൾ അതിർത്തി കടത്തുന്ന ഗെയ്ലിന്റെ സിഗ്‌നേച്ചർ വെടിക്കെട്ട് ബാറ്റിങ്ങിനും പടുകൂറ്റൻ സിക്‌സറുകൾക്കും ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയും ചെയ്യും.
ഗ്രൗണ്ടിലെ ഗെയ്‌ലിന്റെ സാന്നിധ്യവും ബാറ്റിങ് പ്രകടനവും കേരള ക്രിക്കറ്റ് ലീഗിന് രാജ്യാന്തര തലത്തിൽ തന്നെ വലിയ ശ്രദ്ധയും വൻ പ്രചാരവും നേടിക്കൊടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സ്‌റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഇന്ന് രാവിലെ ബംഗളൂരുവിൽ നിന്ന് വിമാനത്തിലാണ് ക്രിസ് ഗെയ്ൽ തിരുവനന്തപുരത്തെത്തുന്നത്. നാളെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ കായിക വികസന പദ്ധതികളുടെ പ്രചാരണത്തിലും പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























