സിഎൻജിയുടെ വിലയും കുതിക്കുന്നു...

ചെലവുകുറഞ്ഞ ബദൽ ഇന്ധനമായി പ്രതീക്ഷ നൽകിയ സിഎൻജിയുടെ വിലയും കുതിക്കുന്നു. ഡൽഹി- എൻസിആർ മേഖലയിൽ സിഎൻജിക്ക് 3.89 രൂപയാണ് വർദ്ധിപ്പിച്ചത്. മേഖലയിലെ പ്രധാന സിഎൻജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ് (ഐജിഎൽ) വില വർധിപ്പിക്കുന്നതായി അറിയിച്ചത്.
ശനിയാഴ്ച രാവിലെ ആറുമുതൽ പുതിയ നിരക്ക് നിലവിൽവരികയും ചെയ്തു. പുതിയ വില വർധനവോടെ ഡൽഹിയിൽ സിഎൻജി വില ഒരു കിലോഗ്രാമിന് 86.98 രൂപയായി മാറും.
പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള അഞ്ചാമത്തെ വിലവർധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. സിഎൻജി വില വർധനയോടെ ഡൽഹിയിൽ ഓട്ടോ- ടാക്സി മേഖല കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യും. ഡൽഹിയിലെ മിക്ക ടാക്സി കാറുകളും ഓട്ടോകളും സിഎൻജിയാണ് ഉപയോഗിക്കുന്നത്.
വില വർധനവ് ടാക്സി നിരക്ക് കൂടാനും കാരണമായേക്കും. നേരത്തേ കഴിഞ്ഞ മേയ് മാസത്തിൽ നാല് ഘട്ടങ്ങളിലായി സിഎൻജിയ്ക്ക് ആറുരൂപ വരെ വർധിപ്പിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























