കൊട്ടാരക്കരയ്ക്കു സമീപം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊട്ടാരക്കരയ്ക്ക് സമീപം പൂയപ്പള്ളിയില്‍ നിയന്ത്രണം വിട്ട് ബൈക്ക് അപകടത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ മരിച്ചു. ഇന്നലെ രാത്രി 11.30നാണ് അപകടമുണ്ടായത്. രാവിലെ വയലില്‍ വാഴയ്ക്ക് വെളളം തളിയ്ക്കാന്‍ വന്നവരാണ് മൃതദ്ദേഹങ്ങള്‍ കണ്ടത്. പൂയപ്പള്ളിയ്ക്ക് സമീപം മാക്രിയില്ല കുളത്തിന് സമീപമാണ് അപകടം.
മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. അപകടത്തില്‍ പെട്ടവര്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha
























