Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ടോയ്‌ലറ്റ് എന്തിനാണ്?; പാരമ്പര്യ വാദികളുടെ ചോദ്യത്തിന് ചുട്ടമറുപടിയുമായി മുരളി തുമ്മാരുകുടി

12 JANUARY 2019 07:13 PM IST
മലയാളി വാര്‍ത്ത

പൊതു ഇടങ്ങളില്‍ സ്ത്രീയ്ക്കും പുരുഷനും വേറെ വേറെ ടോയ്ലറ്റ് എന്തിനാണെന്ന പാരമ്പര്യ വാദികളുടെ ചോദ്യം ഉയര്‍ത്തി അതിന് മറുപടി നല്‍കുകയാണ് മുരളി തുമ്മാരുകുടി. വീടുകളില്‍ ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ ഇങ്ങനെ അല്ലെന്നും പൊതു ഇടങ്ങളിലും സംസ്‌കാരം ഉള്ള ഒരു ജനത ആണെങ്കില്‍ ഒരേ തരം ടോയ്ലറ്റിനകത്തേക്ക് കയറിപ്പോയി കാര്യം സാധിച്ച്‌ പുറത്തിറങ്ങി കൈ സോപ്പിട്ട് കഴുകി വരാന്‍ സ്ത്രീയ്ക്കും പുരുഷനുമാവും. ഇതൊന്നും കാണാത്തതു കൊണ്ടാണ് ഇത്തരം മണ്ടന്‍ ചോദ്യങ്ങളുമായി ഒരു വിഭാഗം രംഗത്ത് വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഒളിഞ്ഞ് നോട്ടവും, അശ്ലീലം പറയലും, തട്ടലും തലോടലും ഒക്കെ കേരളത്തിലെ പൊതു സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാണ് ഇത്തരത്തില്‍ ഒരുമിച്ചുള്ള ടോയ്ലറ്റ് സംവിധാനം സാധ്യമല്ല എന്ന് ബഹു ഭൂരിപക്ഷത്തിനും തോന്നുന്നതെന്നും മുരളി തുമ്മാരുകുടി എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ടോയ്‌ലറ്റിലെ സ്ത്രീ പുരുഷ സമത്വം!

സ്ത്രീ പുരുഷ സമത്വത്തെപ്പറ്റിയുള്ള ചർച്ചകൾക്കിടയിൽ പാരന്പര്യവാദികളുടെ ‘ഉത്തരം മുട്ടിക്കുന്ന’ സ്ഥിരം ചോദ്യമാണ് "എന്നാൽ പിന്നെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ടോയ്‌ലറ്റ് എന്തിനാണ്?" എന്ന്.

വാസ്തവത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ ടോയ്‌ലറ്റിന്റെ ആവശ്യമില്ല. നമ്മുടെ വീടുകളിൽ ഇപ്പോൾത്തന്നെ കാര്യങ്ങൾ ഇങ്ങനെയല്ലേ? അതുകൊണ്ട് സംസ്കാരമുള്ള ഒരു ജനത ആണെങ്കിൽ പുരുഷന്മാരും സ്ത്രീകളും അല്ലാത്തവരും ഒരേ തരം ടോയ്‌ലറ്റിനകത്തേക്ക് കയറിപ്പോയി കാര്യം സാധിച്ചു പുറത്തിറങ്ങി കൈ സോപ്പിട്ട് കഴുകി പുറത്തിറങ്ങിയാൽ ഒരു ചുക്കും സംഭവിക്കില്ല. നമ്മൾ ഇതൊന്നും കാണാത്തതു കൊണ്ടാണ് ഇത്തരം മണ്ടൻ ചോദ്യങ്ങൾ തുറുപ്പുചീട്ടായി സമത്വവിരുദ്ധർക്ക് തോന്നുന്നത്. അവസരം കിട്ടുന്പോൾ ഒളിഞ്ഞു നോട്ടവും തുണി പൊക്കി കാണിക്കലും അശ്ലീലം പറയലും തട്ടലും തലോടലും ഒക്കെ കേരളത്തിലെ പൊതു സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടാണ് അത്തരം ഒരുമിച്ചുള്ള ടോയ്‌ലറ്റ് സംവിധാനം സാധ്യമല്ല എന്ന് ബഹു ഭൂരിപക്ഷത്തിനും തോന്നുന്നതും.

പക്ഷെ ലോകം മുഴുവൻ ഇങ്ങനെയല്ല. സ്ത്രീകളും പുരുഷന്മാരും ഒരേ പൊതുടോയ്‌ലറ്റ് ഉപയോഗിക്കുന്ന സ്ഥലങ്ങൾ ലോകത്ത് ഇപ്പോഴേ ഉണ്ട്. ഇന്നലെ നോർവേയിൽ അത്തരം ഒരു ടോയ്‌ലറ്റിൽ പോയി. അവിടെ ലോകം ഇപ്പോഴും ഇടിഞ്ഞു വീണിട്ടില്ല.

മാറേണ്ടത് മനുഷ്യന്റെ മനസ്സാണ്, ആർജ്ജിക്കേണ്ടത് സംസ്കാരം ആണ്. നമ്മുടെ പൊതു ടോയ്‌ലറ്റുകളേക്കാൾ വൃത്തികേടുള്ള മനസ്സുള്ളവർ ചുറ്റും ഉള്ളതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കപ്പടുന്നത്.

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (15 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (49 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (58 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends