എസ്.ബി.ഐ ശാഖ ആക്രമണ കേസ്; റിമാന്‍ഡില്‍ കഴിയുന്ന രണ്ട് എന്‍.ജി.ഒ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കേന്ദ്ര സര്‍ക്കാരിനെതിരെ ജനുവരി 8,9 തീയതികളില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തിയ ദ്വിദിന പണിമുടക്കിനിടെ സെക്രട്ടേറിയറ്റിന് മുന്നിലെ എസ്.ബി.ഐ ശാഖ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് എന്‍.ജി.ഒ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍.ജി.ഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ കീഴടങ്ങിയ ഇരുവരെയും ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മൂന്നാം കോടതി 24 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റിമാന്‍ഡിലായ രണ്ടുപേര്‍ക്കെതിരെയും ഇതുവരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























