ശബരിമല അയ്യപ്പ ദര്‍ശനത്തിന് എത്തിയ പതിനാലുകാരന്‍ പമ്പയിൽ മുങ്ങി മരിച്ചു

അച്ഛനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടി ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. ശബരിമല അയ്യപ്പ ദര്‍ശനത്തിന് എത്തിയ ആന്ധ്ര സ്വദേശിയായ പതിനാലുകാരനാണ് പമ്പയിൽ മുങ്ങി മരിച്ചത്. ആന്ധ്രപ്രദേശ് രംഗരഡി സ്വദേശി സിന്ദൂരി ജിതേന്ദ്രയുടെ മകന്‍ ഉന്നത് കുമാര്‍ ആണ് മരിച്ചത്. രക്ഷിച്ച് കുട്ടിയെ പമ്പ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ട് പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























