ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചു- ദേവസ്വം കമ്മീഷണര്‍ എന്‍.വാസു

മകരവിളക്കിനുള്ള ഒരുക്കങ്ങളെല്ലാം ശബരിമലയില്‍ പൂര്‍ത്തിയായെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു അറിയിച്ചു. ഹൈക്കോടതി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ച പോരായ്മകളെല്ലാം പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച നടക്കുന്ന മകരവിളക്കിനായി സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും സുരക്ഷയും ശക്തമാക്കി. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകളും സന്നിധാനത്ത് ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.40നും 6.45നുമിടയ്ക്കാണ് മകര ജ്യോതി തെളിയുക.
https://www.facebook.com/Malayalivartha


























