Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയകളിലെ മരണ ഗ്രൂപ്പുകള്‍ ഉയിരെടുത്തത് 11നും 18നും ഇടയില്‍ പ്രായമുള്ള 16 വിദ്യാര്‍ത്ഥികളെ... ഇടുക്കി ജില്ലയിൽ ഞെട്ടിക്കുന്ന ക്രൈം റെക്കോര്‍ഡ്‌ പുറത്ത്

13 JANUARY 2019 11:07 AM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയകളിലെ മരണഗ്രൂപ്പുകള്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മരണ ഗ്രൂപ്പുകളെ കുറിച്ച്‌ വ്യാപക പരാതികള്‍ ലഭിച്ചതോടെ ജില്ലാ സൈബര്‍ വിഭാഗം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങി. സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പുകളുടെ പ്രേരണയില്‍പെട്ട് വയനാട്ടില്‍ കൗമാരക്കാര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് വിഭാഗം നിരീക്ഷണം ശക്തമാക്കിയത്. ഇടുക്കി ജില്ലയില്‍ എട്ട് മാസത്തിനിടെ ജീവനൊടുക്കിയതു 16 വിദ്യാര്‍ത്ഥികളാണ്.

ഇതിന് കാരണം അന്വേഷിക്കുകയാണ് പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും. 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2018 ജൂണ്‍ മാസം 1, ജൂലൈ-5, ഓഗസ്റ്റ്-2, സെപ്റ്റംബര്‍-1, ഒക്ടോബര്‍-1, നവംബര്‍-2, ഡിസംബര്‍-2, ഈ വര്‍ഷം ഇന്നലെ വരെ-2 എന്നിങ്ങനെയാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതു സംബന്ധിച്ച്‌ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളും മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യയ്ക്ക് കാരണെമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ശ്രമങ്ങളുടെ പട്ടികയും വളരെ വലുതാണ്. മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവല്‍ക്കരിക്കുന്ന ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ നിരവധിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (16 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (50 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (59 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends