വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോപണവിധേയരായ സി.ഐ മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും... പല സ്‌റ്റേഷനുകളിലും കോഴ വാങ്ങാനായി പരാതികള്‍ തീര്‍പ്പാക്കാതെയിട്ടിരിക്കുന്നതായും ക്വാറി, മണല്‍, മണ്ണു മാഫിയകളുടെ ഇടനിലക്കാരായി പൊലീസ് പ്രവര്‍ത്തിക്കുന്നതായും ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി

വിജിലന്‍സ് പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോപണവിധേയരായ സി.ഐ മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. പല സ്‌റ്റേഷനുകളിലും കോഴ വാങ്ങാനായി പരാതികള്‍ തീര്‍പ്പാക്കാതെയിട്ടിരിക്കുന്നതായും ക്വാറി, മണല്‍, മണ്ണു മാഫിയകളുടെ ഇടനിലക്കാരായി പൊലീസ് പ്രവര്‍ത്തിക്കുന്നതായും ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. മണല്‍ കടത്തല്‍ നടക്കുന്ന സമയങ്ങളില്‍ മാഫിയകളുമായി ബന്ധമുള്ളവരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നും വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. റെയ്ഡിനെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അടുത്ത ആഴ്ച ഡി.ജി.പിക്കു കൈമാറും.
റെയ്ഡ് നടത്തിയ 53 സ്‌റ്റേഷനുകളില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് മണ്ണു, മണല്‍, ക്വാറി, ബാര്‍ മാഫിയകളാണെന്നാണു കണ്ടെത്തല്‍. പരിശോധനയുടെ വിവരങ്ങള്‍ പോലും ചോര്‍ത്തി നല്‍കുന്നു, പൊലീസുകാരുടെ പണം ബ്ലെയിഡ് ഇടപാടുകാര്‍ക്ക് നല്‍കി വട്ടിപ്പലിശയ്ക്ക് നല്‍കുന്നു തുടങ്ങി ഗുരുതരമായ ക്രമക്കേടുകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റേഷനുകളിലെത്തുന്ന പരാതികളില്‍ തീര്‍പ്പാക്കാതെ പൊലീസ് ഇടനിലക്കാരായി നിന്നു വാദിയില്‍ നിന്നും പ്രതിയില്‍ നിന്നും കോഴ കൈപ്പറ്റുന്നു. അതുകൊണ്ടു തന്നെ പരാതികള്‍ സ്‌റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്നു. മാഫിയ പ്രവര്‍ത്തനത്തിനു കൂട്ടുനില്‍ക്കുന്നുവെന്നു പ്രഥമാദൃഷ്ട്യാ കണ്ടെത്തിയ സി.ഐമാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായേക്കും.
https://www.facebook.com/Malayalivartha























