കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത് കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

ദളിത് ചിന്തകനും, എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനുമായ സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. വാക്കുകൾ ഇങ്ങനെ;
ജാതിക്ക തോട്ടത്തിൽ കേറി നല്ല സൊയമ്പൻ ജാതിക്ക നോക്കി എടുത്ത്, അതിനെ മിഴുങ്ങി, അതിന്റെ സർവ്വ ആനുകൂല്യ രസങ്ങളും ആസ്വദിച്ച ശേഷം തുണിപൊക്കി കാണിക്കുന്ന ഒരു പ്രത്യേക തരം ഇസമാണ് ഈ കപിക്കാടിന്റേത്. ഒരേ സമയം പിന്നോക്ക ഹിന്ദു എന്ന ടാഗ് ലൈൻ ഉള്ള മുഴുത്ത ജാതിക്ക കടിച്ച് പറിക്കുകയും വേണം, ശേഷം ഹിന്ദു മതത്തെ താറടിച്ച് കാണിക്കുമ്പോൾ കിട്ടുന്ന സാംസ്കാരിക നായക കസാലയിൽ ആസനം അമർത്തുകയും വേണം. അതിന് ആകെ ചെയ്യാൻ പറ്റുന്ന കാര്യം ഈ കേരളാവിൽ അങ്ങോട്ടും ഇങ്ങോട്ടും മണ്ടി നടന്ന് ഹിന്ദു ദൈവങ്ങളെ പുലഭ്യം പറയുക, സവർണ്ണ ഹെജിമണിയുടെ ചെണ്ട എടുത്ത് മണ്ടയ്ക്ക് കൊട്ടി പാടുക. ഇത്രയുമാണ്.
ഹോർത്തൂസ് സംവാദക വേദിയിൽ ചെന്ന് ആ പണിക്കരുടെ കയ്യിൽ നിന്ന് തോനെ വാരിക്കൂട്ടി കൊണ്ട് വന്ന മൊതലാണ് ഈ കപിക്കാട് മഹാൻ. ഇയാളെ പോലുള്ള ഒന്ന് രണ്ട് സ്വയം പ്രഖ്യാപിത അംബേദ്കറൈറ്റുകൾ സെറ്റ് ചെയ്ത് വച്ച രീതിയിൽ മാത്രമേ അംബേദ്കറെ വായിക്കാവൂ എന്നായിരുന്നു ഇവരുടെ തിട്ടൂരം.
അങ്ങനൊരു അജണ്ട സെറ്റ് ചെയ്ത് വച്ച് ഇക്കണ്ട വർഷങ്ങൾ മുഴുവൻ അംബേദ്കർ ഹിന്ദുമതത്തെ മാത്രമേ വിമർശിച്ചിട്ടുള്ളൂ എന്ന് സമർത്ഥിച്ച് പോന്ന, അതിന്റെ പേരിൽ പോക്കറ്റ് നിറച്ചിരുന്ന ഇരവാദികളുടെ കടയ്ക്കൽ ഇട്ട് ശ്രീജിത്ത് ആഞ്ഞു രണ്ട് പെട പിടച്ചു. അതോടെ ഡിം. അംബേദ്കർ എല്ലാ മതത്തെയും നിശിതമായി വിമർശിച്ചിട്ടുണ്ട്. അതിൽ ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥിതിയെ ,
അത് സ്വന്തം അനുഭവം കൂടി ആയതിനാലും കൂടുതൽ വിമർശിച്ചു എന്ന് മാത്രം.
അംബേദ്കറെ വായിക്കുക എന്നാൽ ഹിന്ദു മതത്തിനെതിരെയും അതിലെ ചാതുർവർണ്യ, അവർണ്ണ - സവർണ്ണതയ്ക്ക് എതിരെയും അദ്ദേഹം പറഞ്ഞതിനെ ഉൾക്കൊള്ളിച്ച് കേവലം ഒരൊറ്റ ചതുരത്തിൽ ഒതുക്കി നിറുത്തുക ആയിരുന്നു ഈ കപിക്കാട് ടൈപ്പ് മരപ്പാഴുകൾ. മറ്റ് മതങ്ങളെ പറ്റിയും അതിലെ ജീർണ്ണതകളെ പറ്റിയും അദ്ദേഹം പറഞ്ഞ ചിന്താധാര വായിക്കപ്പെടാതെ ഇരിക്കാൻ ട്രപ്പീസ് കളി നടത്തി ഇവറ്റോൾ. അംബേദ്കർ വിമർശിച്ച ഹൈന്ദവ ജാതീയത മാത്രം എന്നും മാർക്കറ്റ് ചെയ്തു വയറ്റുപിഴപ്പ് ഒപ്പിച്ചുക്കൊണ്ടേയിരുന്ന ഇവറ്റോൾ പണിക്കർക്ക് മുന്നിൽ തേഞ്ഞൊട്ടി. ആ തേഞ്ഞൊട്ടലും ഒപ്പം സ്വയം സ്വപ്‍നം കണ്ട് നടന്ന യു ഡി എഫ് സീറ്റ് മോഹവും ദഹിക്കാതെ ഉള്ളിൽ കിടന്ന് മലബന്ധം ആയതിന്റെ ഏനക്കേടാണ് അയ്യപ്പ സ്വാമിക്ക് എതിരെയുള്ള പുലഭ്യം ആയി പുറത്ത് വന്നത്. ടിയാൻ സ്വപ്നം കണ്ട് നടന്ന ആ യു ഡി എഫ് ചിഹ്നം അറഞ്ചം പുറഞ്ചം കരണത്ത് പതിയുമ്പോൾ മാറിപോകേണ്ട തരം അസ്കിത ആണത്.സെലക്ടീവ് ആയിട്ടുള്ള അതായത് സനാതന ധർമ്മത്തെ മാത്രം ലാക്കാക്കിയിട്ടുള്ള വ്രണപ്പെടുത്തൽ ഒരു തുടർച്ചയാണ്.
ഒരു പ്രത്യാക്രമണശൈലി സനാതന ധർമത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന കട്ട ഉറപ്പിലാണ് ഇവിടെ കുരീപ്പുഴയും രാമനുണ്ണിയും, ശാരദക്കുട്ടിയും ദുർഗാമാലതിയും ശ്യാമകുമാരനും കപിക്കാടും ഹൈന്ദവ വിശ്വാസങ്ങളെ മാത്രം വിലകുറഞ്ഞ നിലവാരത്തിൽ വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്. കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം കൂടിയാൽ ഒരു സൈബർ പൊങ്കാലയിലോ രണ്ട് ചീമുട്ട എറിയലിലോ തീരുമെന്ന് ഇവർക്ക് നന്നായിട്ട് അറിയാം.
പിന്നെ ഈ അനിൽ കുമാർ സുകുമാരൻ എന്ന് രേഖകളിലും ആനുകൂല്യം പറ്റുമ്പോഴും മാത്രം അണിയുന്ന റിയൽ സ്വത്വത്തിന് മേലെ ഒരു സണ്ണി എം കപിക്കാട് എടുത്ത് വീശിയത് പോലും ഒരു ഒന്നൊന്നര ദീപയടിയാണ് കേട്ടോ. കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത് കവിയും നോവലിസ്റ്റും ഉണ്ട്. ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്
https://www.facebook.com/Malayalivartha























