Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ

28 AUGUST 2026 03:26 PM IST
മലയാളി വാര്‍ത്ത

കുഞ്ഞുമോളുടെ ആ കളിചിരികളും പൊട്ടിച്ചിരികളും ഒരുനോക്കു കണ്ടവരാരും മനസ്സിൽനിന്നു മായ്ക്കില്ല. കൊതിതീരും മുൻപേ വിടപറഞ്ഞുപോയ ആ മാലാഖക്കുട്ടിയെ അവസാനമായി ഒരുനോക്കു കാണാൻ ഒഴുകിയെത്തിയത് നൂറുകണക്കിനു പ്രവാസികളാണ്. ഷാർജയിലെ ഫോറൻസിക് ലബോറട്ടറി പരിസരം പ്രവാസലോകത്തിന്റെ വിങ്ങിപ്പൊട്ടലുകൾക്കും കണ്ണീരിനും സാക്ഷിയായി.
ഈ മാസം 24ന് ഷാർജ അൽ നബ്ബയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ അപ്പാർട്മെന്റിൽ‍ നിന്ന് വീണ് കാസർകോട് മൊഗ്രാൽ സ്വദേശി മുബാറക് അലിയുടെയും മുർഷിദയുടെയും ഏക മകൾ സഫ മുബാറക് (7) മരിച്ച ദാരുണസംഭവം പ്രവാസലോകത്തിന് ഉണങ്ങാത്ത മുറിവായി മാറിയിരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2ന് ഷാർജ മുഗൈദർ ദൈദ്-അൽ റിഫാ റോഡിലെ ഫോറൻസിക് ലബോറട്ടറിയിൽ നടന്ന ചടങ്ങിൽ കുഞ്ഞുമോളുടെ മുഖം കാണാൻ ബന്ധുക്കളും കുടുംബസുഹൃത്തുക്കളും പ്രവാസികളുമടക്കം വൻ ജനവലിയാണ് എത്തിയത്. പ്രാർഥനകളോടെയും ഹൃദയം നുറുങ്ങുന്ന സങ്കടത്തോടെയുമാണ് പ്രവാസി സമൂഹം കൊച്ചുസഫയ്ക്ക് യാത്രയയപ്പ് നൽകിയത്.

 

 

ദുബായിൽ നിന്ന് ഇന്ന് രാത്രി 11.45-ന് മംഗളൂരുവിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ജന്മനാട്ടിലെ വീട്ടിനടുത്തുള്ള പള്ളി ഖബർസ്ഥാനിൽ മൃതദേഹം അടക്കം ചെയ്യും. നാട്ടിലെ കല്യാണത്തിരക്കുകളിലെ കളിചിരികളും ഓടിയടിച്ച് നടന്ന് കുറുമ്പ് കാട്ടിയ സന്തോഷങ്ങളും കഴിഞ്ഞ് വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരെ കാണാനുള്ള ആകാംക്ഷയോടെ കാത്തിരുന്ന ആ ഏഴുവയസ്സുകാരിയുടെ വിയോഗം ഒരു കുടുംബത്തിന്റെ പ്രകാശമാണ് എന്നെന്നേക്കുമായി കെടുത്തിക്കളഞ്ഞത്.

രാവിലെ 9ന് പിതാവ് മുബാറക് പാർക്കിങ്ങിൽ കിടന്ന കാർ മാറ്റിയിടാനായി താഴേക്കിറങ്ങിയ അഞ്ചേ അഞ്ചു മിനിറ്റിനുള്ളിലായിരുന്നു വിധി ആ കൊച്ചുജീവനെ കവർന്നെടുത്തത്. മാതാവ് മുർഷിദ ഈ സമയം ജോലിസ്ഥലത്തായിരുന്നു. ഉറക്കമുണർന്ന സഫ അച്ഛനെ തിരക്കി സ്ലൈഡിങ് ജനൽ തുറന്ന് പുറത്തേക്ക് നോക്കാൻ ശ്രമിച്ചപ്പോൾ ബാലൻസ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഉടൻ അൽ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ പതിനൊന്നോടെ ആ ജീവൻ പൊലിഞ്ഞു.

അജ്മാനിലെ സ്വകാര്യ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സഫയുടെ വേർപാടിൽ, ദുബായ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ മുബാറക്കും റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുർഷിദയും താങ്ങാനാകാത്ത ആഘാതത്തിലാണ്. എട്ടു വർഷമായി ഷാർജയിൽ താമസിക്കുന്ന ഈ ദമ്പതികളുടെ ഏക പ്രതീക്ഷയും തണലുമായിരുന്നു കുഞ്ഞുസഫ. ഉറ്റ മകളുടെ ഓർമകളിൽ കഴിയുന്ന ഈ മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ തളർന്നിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (7 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (15 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (33 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (37 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (46 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (46 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends