എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ശ്രീനാരായണഗുരുവിനും മഹാത്മാ അയ്യൻകാളിയ്ക്കും പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;-
ജാതിക്കും മതത്തിനുമൊക്കെ മുകളിലാണ് മനുഷ്യൻ.
"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്"
ഒരു സന്ദേശം പറയുക മാത്രമല്ല, അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയതിലാണ് ശ്രീനാരായണഗുരുവിന്റെ മഹത്വം. അദ്ദേഹം ഏതെങ്കിലും ഒരു ജാതിയുടെയോ മതത്തിന്റെയോ മാത്രം പ്രതിനിധിയായിരുന്നില്ല. മനുഷ്യജാതിയും മനുഷ്യസ്നേഹവുമായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങളുടെ അടിത്തറ. "എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ, ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും."
ഭക്ഷണത്തിനുവേണ്ടി മാത്രം തൊഴിൽ ചെയ്യാൻ വിധിക്കപ്പെട്ട ഒരു ജനതയോട്, വിദ്യാഭ്യാസമാണ് സാമൂഹിക പുരോഗതിയിലേക്കുള്ള ഏക മാർഗമെന്ന് ചിന്തിപ്പിച്ചത് അയ്യൻകാളിയാണ്. ജാതിഭ്രാന്തിനെതിരേയും അധഃസ്ഥിതരുടെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം നടത്തിയ സന്ധിയില്ലാ സമരം ഇന്നും നമുക്ക് പ്രചോദനമാണ്. ആ ചരിത്രത്തിന്റെ പിൻമുറക്കാരാണ് നമ്മൾ.
എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
https://www.facebook.com/Malayalivartha























