കോലഞ്ചേരിയെ വിറപ്പിച്ചത് ആര്? കൈയ്യുറയും ബൂട്ടുമിട്ട് ഹിന്ദി സംസാരിക്കുന്ന രണ്ട് അജ്ഞാതര്‍ മടങ്ങിയപ്പോള്‍ ഒരു നാട് തന്നെ വിറച്ചു

ഒരിടവേളയ്ക്ക് ശേഷം കേലഞ്ചേരിയെ ഭയപ്പെടുത്തിയിരിക്കുകയാണ് അജ്ഞാതര്‍. എന്താണ് ഇവരുടെ ലക്ഷ്യമെന്നറിയില്ലെങ്കിലും ആകെ ആശങ്കയിലാണ് കോലഞ്ചേരി. കൈയ്യുറയും ബൂട്ടുമിട്ട് വീടിന്റെ സിറ്റൗട്ടില്‍ രണ്ട് അജ്ഞാതരാണ് കഴിഞ്ഞ ദിവസമെത്തിയത് ഇവര്‍ പോയ ശേഷം വീടിനു പല ഭാഗത്തായി അടയാളങ്ങള്‍ കണ്ടു. തിരുവാങ്കുളത്തിനടുത്ത് മാമലയിലാണ് പകല്‍ വീട്ടിലെത്തിയ അജ്ഞാത സംഘം വീടിനു പല ഭാഗത്തായി അടയാളമിട്ടതായി സംശയിക്കുന്നത്.
വീട്ടുകാര്‍ ചോറ്റാനിക്കര പൊലീസില്‍ പരാതി നല്കി. മാമലഎസ്.എന്‍ യു.പി സ്‌കൂളിനടുത്ത് സൗണ്ട് ഗാര്‍ഡന്‍ വീട്ടിലാണ് സംഭവം. ഭര്‍ത്താവ് വിദേശത്തായ അധ്യാപികയായ യുവതിയും അവരുടെ അമ്മയും മകനുമാണ് വീട്ടിലുള്ളത്.
ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മകനാണ് ഹിന്ദിസംസാരിക്കുന്നവരെ സിറ്റൗട്ടില്‍ കണ്ടത്. മകന്‍ കര്‍ശനമായി ചോദ്യം ചെയ്തപ്പോഴാണ് ഇറങ്ങിപ്പോയത്. പ്രായമായ അമ്മ കിടക്കുന്ന മുറിയുടെ ജനല്‍ചില്ലിലും വീടിന്റെ മുന്‍വാലിലും ഗേറ്റിനു സമീപത്തെ മതിലിലും ചുവന്ന നിറത്തില്‍ ഗുണന ചിഹ്നങ്ങളാണ് കണ്ടത്. സമീപത്തെ സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ ആളുകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























