Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാമതിലില്‍ വെള്ളപ്പള്ളി വീണ്ടും മറുകണ്ടം ചാടി, മതില്‍ ഗംഭീരവിജയമായിരുന്നെന്നും ലോകത്തെങ്ങും ഇതുപോലൊരു മതില്‍ തീര്‍ത്തിട്ടില്ലെന്നും അത്ഭുതമാണെന്നും ഇന്ന് ചേര്‍ന്ന നവോത്ഥന കൂട്ടായ്മ മീറ്റിംഗിന് ശേഷം അദ്ദേഹം പറഞ്ഞു

24 JANUARY 2019 07:06 PM IST
മലയാളി വാര്‍ത്ത

വനിതാമതിലില്‍ വെള്ളപ്പള്ളി വീണ്ടും മറുകണ്ടം ചാടി. ഇന്ന് ചേര്‍ന്ന നവോത്ഥന കൂട്ടായ്മ മീറ്റിംഗിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മതില്‍ ഗംഭീരവിജയമായിരുന്നെന്നും ലോകത്തെങ്ങും ഇതുപോലൊരു മതില്‍ തീര്‍ത്തിട്ടില്ലെന്നും അത്ഭുതമാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് വനിതാ മതില്‍ വിജയമായിരുന്നെന്നും എന്നാല്‍ അടുത്ത ദിവസം യുവതീപ്രവേശനം നടന്നതോടെ മതില്‍ കെണിയായെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. അത് സര്‍ക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ യോഗത്തിനെത്തി സര്‍ക്കാരിന് അനുകൂലമായ നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി, കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മതില്‍ കെണിയായെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശം എതിര്‍ചേരിക്ക് ഊര്‍ജ്ജം പകരുമെന്ന് പുന്നല ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഇരുവരും ഒന്നിച്ചാണ് ഇന്ന് വാര്‍ത്താസമ്മേളനത്തിന് എത്തിയത്. യോഗത്തിന് മുമ്പ് എന്‍.എസ്.എസിനെ ക്ഷണിച്ചെങ്കിലും അവര്‍ വന്നില്ലെന്നും ഇനിയും വന്നാല്‍ സ്വീകരിക്കുമെന്നും ഇവിടെ വാതില്‍ അടച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്രിസ്ത്യന്‍- മുസ്്‌ലിം സമുദായ നേതാക്കളെയും നവോത്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റിയല്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി ഇക്കാര്യം സമ്മതിച്ചു. യോഗത്തില്‍ ആരും തമ്മില്‍ തര്‍ക്കമോ ആശയക്കുഴപ്പമോ ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുവതീപ്രവേശനം കോടതിയില്‍ കിടക്കുന്ന വിഷയമാണെന്നും വിധി വരുന്നത് വരെ കാത്തിരിക്കണം. അതിന് മുമ്പ് എന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതീപ്രവേശനത്തെ അനുകൂലിക്കുമോ എന്ന ചോദ്യത്തിന് ശബരിമല നടയടച്ചെന്നും ഇനി അത് ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും പറഞ്ഞു. ഇന്ന് രാത്രി എട്ടരയ്ക്കത്തെ ചാനല്‍ ചര്‍ച്ചയ്ക്ക് എന്നെ കിട്ടില്ലെന്നും അതിനാല്‍ വേറെന്തെങ്കിലും സംസാരിക്കാമെന്നും പറഞ്ഞു. ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്‍കാന്‍ ബി.ജെ.പി തീരുമാനിച്ചെങ്കില്‍ അത് അവര്‍ തമ്മിലുള്ള കാര്യമാണ്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. അവര് സീറ്റ് വീതംവയ്ക്കുകയോ, മത്സരിക്കുകയോ ചെയ്യട്ടേ എന്നും പറഞ്ഞു. 

താന്‍ ബി.ഡി.ജെ.എസിന്റെ ആരുമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ജാതിയും മതവും പറഞ്ഞ് തമ്മിത്തല്ലാതെ മതേരത കേരളം സൃഷ്ടിക്കുകയാണ് നവോത്ഥാന കൂട്ടായ്മ യോഗത്തിന്റെ ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇത് അവസാനിക്കില്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു. നവോത്ഥാന നേതാക്കളുടെ പ്രാധാന്യം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെന്ന് പു്ന്നല ശ്രീകുമാര്‍ പറഞ്ഞു. അതോടൊപ്പം സംസ്ഥാനത്ത് നവോത്ഥാന മ്യൂസിയം നിര്‍മിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും പുന്നലശ്രീകുമാര്‍ അറിയിച്ചു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (33 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (53 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (56 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends