നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി; എറണാകുളം, തൃശൂർ ജില്ലകളിൽ വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്ന് പരിശോധിക്കാൻ രജിസ്റ്റാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക നീക്കവുമായി ഹൈക്കോടതി . എറണാകുളം, തൃശൂർ ജില്ലകളിൽ വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്ന് പരിശോധിക്കാൻ രജിസ്റ്റാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി . വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികൾ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ്. നിർഭയമായി ഇരകൾക്ക് മൊഴി നൽകാൻ സാധിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർദ്ധിച്ചെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമെന്ന് ഹൈക്കോടതി വിലയിരുത്തി.
https://www.facebook.com/Malayalivartha


























