Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മകുമാറിന്റെ സ്ഥാന ചലനം ഉറപ്പായി ! ; ശബരിമല വിഷയത്തിൽ സര്‍ക്കാരിന് ദോഷമായി ഭവിച്ച പത്മകുമാറിന്റെ അഴകൊഴമ്പന്‍ നയം തിരിച്ചടിയായേക്കും ?

24 JANUARY 2019 06:21 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: തിരുവിതാംകൂള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള എ.പത്മകുമാറിന്റെ സ്ഥാന ചലനം ഉറപ്പായി. പത്തനംതിട്ടയിലെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാക്കി 'നൈസായി'ഒഴിവാക്കിയാണ് താന്‍ മനസില്‍കണ്ട ഒരു കാര്യം കൂടി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പത്മകുമാറിന് പാര്‍ട്ടി നിര്‍ദേശം നല്‍കി. പത്മകുമാറിനെ മാറ്റിയേ അടങ്ങൂവെന്ന വാശിയിലാണ് മുഖ്യമന്ത്രി. ശബരിമല വിഷയം സര്‍ക്കാരിന് ഇത്രയധികം ദേഷമായി ഭവിച്ചത് പത്മകുമാറിന്റെ അഴകൊഴമ്പന്‍ നയമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പാര്‍ട്ടിക്കൊപ്പം നിന്ന് ഉറച്ച നിലപാട് എടുക്കേണ്ടതിനു പകരം പത്മകുമാര്‍ സര്‍ക്കാരിനെ പലവട്ടം സമ്മര്‍ദത്തിലാക്കി. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല കയറിയ 51 യുവതികളുടെ ലിസ്റ്റിലും പാര്‍ട്ടിയേയും സര്‍ക്കാരിനേയും തള്ളുന്ന നിലപാടായിരുന്നു പത്മകുമാര്‍ സ്വീകരിച്ചത്. പത്മകുമാറിനെ ഇതോടെ മാറ്റിയേ തീരുവെന്ന ഉറച്ചതീരുമാനത്തില്‍ മുഖ്യമന്ത്രി എത്തുകയായിരുന്നു.

നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാകും. പത്തനംതിട്ടയില്‍ പത്മകുമാറിന് രക്തസാക്ഷി പരിവേഷം നല്‍കി വിശ്വാസികളുടെ വോട്ട് ഇതിലൂടെ നേടിയെടുക്കാമെന്നും പാര്‍ട്ടി കരുതുന്നു. മണ്ഡലം ഉള്‍പ്പെടുന്ന ആറിന്‍മുളക്കാരനായതിനാല്‍ തദ്ദേശീയനായ സ്ഥാനാര്‍ത്ഥിയെന്ന പരിവേശവും കിട്ടുമെന്നാണ് പാര്‍ട്ടി പറയുന്നത്. അതേസമയം പത്മകുമാര്‍ നിന്നാല്‍ ബി.ജെ.പി വോട്ടുകളില്‍ ഭിന്നത ഉണ്ടാകുമെന്നുമുള്ള വിലയിരുത്തലിലാണ് പാര്‍ട്ടി.

എന്നാല്‍ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും വിലക്കുള്ള പത്മകുമാറിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് ജില്ലാ കമ്മിറ്റിക്ക് വിയോജിപ്പാണുള്ളത്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യം അവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ആന്റോ ആന്റണിക്കെതിരായ ജനവികാരവും ബി.ജെ.പി കൂടുതല്‍ വോട്ടുകള്‍ പിടിക്കുന്നതും ഇടതുസ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുമെന്നാണ് പാര്‍ട്ടി നിലപാട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റുന്നത് രക്തസാക്ഷിത്വപരിവേഷം പത്മകുമാറിന് കിട്ടുമെന്നുമാണ് വിലയിരുത്തല്‍.തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കാനാണ് ഇങ്ങനെ ഒരു നിര്‍ദേശം പാര്‍ട്ടി ഇപ്പോള്‍ കൊണ്ടു വന്നതെന്ന് പത്മകുമാര്‍ അടുപ്പക്കാരോട് പറഞ്ഞു കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (33 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (53 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (56 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends